Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതു സമൂഹത്തോട് ഖേദം പ്രകടിപ്പിച്ച് വ്യാപാരികൾ.

06 Jun 2026 21:08 IST

Muhammad Tv

Share News :


നാദാപുരം: പൊതു സമൂഹത്തോട് ഖേദം പ്രകടിപ്പിച്ച് വ്യാപാരികൾ.

കഴിഞ്ഞ ദിവസം നാദാപുരത്ത് ഗാർഹിക ഉത്പപന്നങ്ങൾ വിൽക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചായിരുന്നു വ്യാപാരികളുടെ ഖേദ പ്രകടനം. വ്യാപാരി നേതാക്കളുടെ സാന്നിധ്യത്തിൽ സ്ഥാപനം അടപ്പിക്കുകയും സംഭവം നാദാപുരത്ത് വൻ വിവാദമാവുകയും ചെയ്തിതിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക

 മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളും പ്രതികരണങ്ങളും നാട്ടിൽ വൻ പ്രതിഷേധമാണ് വരുത്തിവെച്ചത്.ഈ സാഹചര്യത്തിലാണ്

 നാദാപുരം മർച്ചന്റ്സ് അസോസിയേഷൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് വ്യാപാരി നേതാക്കളുടെ പ്രതികരണം ഉണ്ടായത്. സാധാരണയായി ഏതൊരു വ്യാപാര സ്ഥാപനവും പഞ്ചായത്ത് ലൈസൻസ്, നികുതി രജിസ്ട്രേഷൻ, തൊഴിൽ വകുപ്പ് രജിസ്ട്രേഷൻ, അളവ് തൂക്ക വകുപ്പ് രജിസ്ട്രേഷൻ തുടങ്ങിയ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ ഇത്തരം നിയമപരമായ അനുമതികളോ രജിസ്ട്രേഷനുകളോ ഇല്ലാതെ, പ്രത്യേക സീസണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഗുണനിലവാരംഉറപ്പില്ലാത്ത ഉത്പന്ന ങ്ങൾ താൽക്കാലികമായി എത്തിച്ച് വിൽപന നടത്തുന്നു.ഈ രീതി സ്ഥിരം വ്യാപാരികൾക്കും ചെറുകിട വ്യാപാര മേഖലയ്ക്കും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്. ഇത്തരം ഒരു സ്ഥാപനം നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചതായി വ്യാപാരി അംഗങ്ങളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് വിഷയം അന്വേഷിക്കുന്നതിനായാണ് വ്യാപാരി പ്രതിനിധികൾ സ്ഥലത്തെത്തിയത്. ഈ സന്ദർഭത്തിൽ വ്യാപാരികളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം അൽപം രൂക്ഷമായി. തത്സമയം ശരീരഭാഷയിലോ സംസാരത്തിലോ ഉണ്ടായിട്ടുള്ള അസ്വാഭാവികമായ പെരുമാറ്റങ്ങളിൽ നാദാപുരം മർച്ചൻ്റ്സ് അസോസിയേഷൻ ഖേദം രേഖപ്പെടുത്തുന്നുവെന്നാണ് വ്യാപാരികൾ പറഞ്ഞത്. ചെറുകിട വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നതും നിയമാനുസൃതമായി പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് അനീതി സൃഷ്ടിക്കുന്നതുമായ ഇത്തരം അനധികൃത കച്ചവടങ്ങളുടെ കടന്നുകയറ്റത്തെ എതിർക്കുക എന്നത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപിത നയവും ലക്ഷ്യവുമാണ്. ഈ വിഷയത്തിൽ സംഘടന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അസോസിയേഷൻ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻ്റ് ഏരത്ത് ഇഖ്ബാൽ, സിക്രട്ടറി കണേക്കൽ അബ്ബാസ്, ട്രഷറർ കെ.സഈദ്, ഹാരിസ് മാത്തോട്ടം, എ.പി.ജയേഷ്, സുരേഷ് സിൽവർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News