Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂരിൻ്റെ റെയില്‍വേ വികസനത്തിന് പുത്തൻ പ്രതീക്ഷകളേകി മെമുവിന്റെ ട്രയല്‍ റണ്‍ പൂർത്തിയായി

16 Feb 2025 11:22 IST

Jithu Vijay

Share News :

നിലമ്പൂർ : നിലമ്പൂരിൻ്റെ റെയില്‍വേ വികസനത്തിന് പുത്തൻ പ്രതീക്ഷകളേകി മെമുവിന്റെ ട്രയല്‍ റണ്‍ പൂർത്തിയായി. ശനിയാഴ്ച രാത്രി എറണാകുളത്തുനിന്നും ഷൊർണൂർ എത്തിയ മെമുവാണ് നിലമ്പൂർ

പാസഞ്ചറായി ട്രയല്‍ റണ്‍ നടത്തിയത്. ഇന്നലെ രാത്രി 8.40ന് ഷൊർണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി പത്ത് മണിയോടെ നിലമ്പൂരിൽ എത്തി. തുടർന്ന് ഇന്ന് കാലത്ത് 5.30ക്ക് ഷൊർണുർ പാസഞ്ചറായി തിരിച്ചു പുറപ്പെട്ടു.


ട്രയല്‍ റണ്‍ വിജയിച്ചാല്‍ നിലമ്പരിലേക്ക്

കൂടുതല്‍ ട്രെയിനുകള്‍ എത്താനുള്ള സാധ്യത തെളിയും. പാതയില്‍ വൈദ്യുതീകരണം പൂർത്തിയായി എന്നതിനാല്‍ മെമു പോലുളള ട്രെയിനുകള്‍ എളുപ്പം ഓടിക്കാനാകും. ഇതിന്റെ പരീക്ഷണാർത്ഥമാണ് ഇന്നലെ നടന്ന ട്രയല്‍ റണ്‍. കാലത്ത് 10 മണിക്കും ഉച്ചയ്ക്ക് മൂന്ന് മണിക്കുമിടയില്‍ രൂക്ഷമായ യാത്രാപ്രതിസന്ധിയാണ് നിലമ്പൂർ

ഷൊർണുർ പാതയില്‍ ഉള്ളത്. 10.10നുള്ള കോട്ടയം - നിലമ്പൂർ എക്സ്പ്രസ്സ് കഴിഞ്ഞാല്‍ പിന്നീട് നിലമ്പൂരിലേക്ക് 2.20 നാണ് ട്രെയിനുള്ളത്. നിലമ്പൂരിൽ നിന്ന് കാലത്ത് 10 മണി കഴിഞ്ഞാല്‍ പിന്നീട് 3.15ന് മാത്രമാണ് ഷൊർണൂരിലേക്ക് ട്രെയിനുള്ളത്.

Follow us on :

More in Related News