Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടർന്ന് മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐക്ക് സസ്പെൻഷൻ

30 Dec 2024 11:07 IST

Jithu Vijay

Share News :

മലപ്പുറം : ശബരിമല ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്. കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാർ മദ്യപിച്ചതായ ആരോപണമുയർന്നത്. പൊതുജനത്തിനും ഭക്തർക്കും അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണത്തെത്തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ആർ.ആർ.ആർ.എഫ്. അസി. കമൻഡാന്റിനെ ആംഡ് പോലീസ് ഡി.ഐ.ജി. ചുമതലപ്പെടുത്തുകയും ചെയ്തു.

Follow us on :

More in Related News