Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 17:47 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ സിഡിഎസ് -1 ന് കീഴിൽ ആരംഭിച്ച കേരള ചിക്കൻ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ടി വി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ അധ്യക്ഷ വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഷ്റഫ് മടാൻ ആദ്യ വിൽപ്പന നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ പി ഫിറോസ് ,റംല കൊടവണ്ടി,കൗൺസിലർമാരായ താഹിറ ഹമീദ് എ പി, സാലിഹ് കുന്നുമ്മൽ , ഫൗസിയ ബാബു, സിഡിഎസ് ചെയർപേഴ്സൺ റെയ്ഹാന, മുന്നാസ് പാറക്കൽ എന്നിവർ സംസാരിച്ചു. എഡിഎം സി സനീറ പദ്ധതി വിശദീകരിച്ചു.സിഡിഎസ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാർ,സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ സംബന്ധിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് ഗുണമേന്മയുള്ള കോഴിയിറച്ചി വിലക്കുറവിൽ നൽകുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ തുടങ്ങിയ ഒരു സംരംഭമാണ് കേരള ചിക്കൻ.ഈ സംരംഭത്തിൽ കുടുംബശ്രീയും ഒരു നോഡൽ ഏജൻസി ആണ്.ഇതിലൂടെയാണ് കൊണ്ടോട്ടി സിഡിഎസ് -1 ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പള്ളിപ്പറമ്പ് അയൽക്കൂട്ടം അംഗമായ റംല കേരള ചിക്കൻ സംരംഭകയായത്.മലപ്പുറം ജില്ലയിലെ ഒമ്പതാമത്തേയും ഫ്രോസൺ ചിക്കൻ ലഭിക്കുന്ന ആദ്യത്തേയും ഔട്ട്‌ലെറ്റ് ആണ് ഇത്. വിലക്കുറവിൽ മായം കലരാത്ത ഗുണമേന്മയുള്ള ചിക്കൻ എന്ന ആശയമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചത് എന്ന് റംല പറഞ്ഞു.
ചടങ്ങിന് സിഡിഎസ് ചെയർപേഴ്സൺ ഫാത്തിമ ബീവി സ്വാഗതവും മെമ്പർ സെക്രട്ടറി അനിൽ കുമാർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.