Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട്

16 Jul 2025 16:28 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്: പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട് വെച്ച് നടക്കും.

കോഴിക്കോട് കൈരളി- ശ്രീ, കോർനേഷൻ എന്നീ മൂന്നു തിയ്യേറ്ററുകളിലായി സിനിമകൾ പ്രദർശിപ്പിക്കും.

മേളയുടെ സംഘാടക സമിതി രൂപീകരണയോഗം ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നടന്നു.ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത എഴുത്തുകാരൻ യു.കെ.കുമാരൻ, പ്രശസ്ത സംവിധായകൻ വി.എം.വിനു, പ്രശസ്ത സംവിധായകൻ ഷാജൂൺ കാര്യാൽ, കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, ടൂറിസം ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ.സജീഷ്, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും സംവിധായകനുമായ മനോജ് കാന, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി, പ്രൊഡ്യൂസർ ഷേർഗ,ബാങ്ക് മെൻസ് ഫിലിം സൊസൈറ്റി പ്രവർത്തകൻ കെ.ജെ.തോമസ്, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്.ഷാജി എന്നിവർ ആശംസയറിയിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.


ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണയോഗത്തിൽ ഇരുന്നോറോളം പേർ പങ്കെടുത്തു. യോഗത്തിൽ സംബന്ധിച്ചവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

ക്കൊണ്ട് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ സംസാരിച്ചു.

നവീന വിജയൻ നന്ദി പറഞ്ഞു.


Follow us on :

Tags:

More in Related News