Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർണം

06 Dec 2025 20:07 IST

CN Remya

Share News :

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഡിസംബർ ഒമ്പതിന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് ജില്ലയില്‍ പോളിംഗ്. ആറ് വരെ വരിയിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കും. തിരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം ഞായാറാഴ്ച വൈകുന്നേം ആറിന് അവസാനിക്കും. പോളിംഗ് ദിവസം ജില്ലയിൽ പൊതു അവധിയായിരിക്കും. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ - സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ എട്ടിനും ഒമ്പതിനും അവധിയായിരിക്കും. 


1611 നിയോജക മണ്ഡലങ്ങൾ

ജില്ലാ പഞ്ചായത്ത്, 11 ബ്‌ളോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപഞ്ചായത്തുകൾ, ആറു നഗരസഭകൾ എന്നിവയുൾപ്പെടെ 89 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പ്. ആകെ 1925 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ ആകെ  16,41,249 വോട്ടര്‍മാരാണുള്ളത്. സ്ത്രീകൾ-8,56,321; പുരുഷന്മാർ- 7,84,842; ട്രാൻസ്‌ജെൻഡറുകൾ- 13; പ്രവാസി വോട്ടർമാർ- 73. ആകെ സ്ഥാനാർഥികൾ- 5281. ജില്ലാ പഞ്ചായത്ത്-83, ബ്‌ളോക്ക് പഞ്ചായത്ത്-489, ഗ്രാമപഞ്ചായത്ത്: 4032, നഗരസഭ-677.

Follow us on :

More in Related News