Fri Jul 11, 2025 12:16 PM 1ST

Location  

Sign In

പൊരിക്കടകളിൽ മിന്നൽ പരിശോധന ; മുണ്ടക്കയത്ത് പഴകിയ എണ്ണ പിടികൂടി.

25 Mar 2025 14:04 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം : പൊരിക്കടകളിൽ മിന്നൽ പരിശോധന ; മുണ്ടക്കയത്ത് പഴകിയ എണ്ണ പിടികൂടി. ഭക്ഷ്യ സുരക്ഷ വിഭാഗവും ആരോഗ്യ വകുപ്പും സംയുക്തമായി കടകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉപയോഗിച്ച എണ്ണ കണ്ടെത്തി. മുണ്ടക്കയത്തെ ചെറുകടി വ്യാപാര സ്ഥാപനത്തിലായിരുന്നു പരിശോധന . എണ്ണ അളവിൽ കൂടുതൽ ചൂടാക്കി ഉപയോഗിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഫുഡ് സേഫ്റ്റി വകുപ്പ് നോട്ടീസ് നൽകി. ഇവരിൽ നിന്നും പിന്നീട് പിഴ ഈടാക്കും. എണ്ണയും മറ്റു ഭക്ഷ്യ സാധനങ്ങളും പഴകിയതാണോ എന്നു കണ്ടെത്തുന്നതിനായി മൊബൈൽ ലബോർട്ടറിയും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഫുഡ് സേഫ്റ്റി പൂഞ്ഞാർ സർക്കിൾ ഓഫീസർ , കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസർ ഡോ:തെരേസലിൻ ലൂയിസ് ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മാത്യു ജെ.എച്ച്. ഐ. ഉല്ലാസ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി

Follow us on :

More in Related News