Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2025 16:45 IST
Share News :
തലയോലപ്പറമ്പ്: ചരിത്ര ഗവേഷകനും എഴുത്തുകാരനുമായിരുന്ന പി.കെ. ബാലകൃഷ്ണൻ്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും ബഷീർ അമ്മ മലയാളവും സംയുക്തമായി പി.കെ. ബാലകൃഷ്ണൻ ജന്മശതാബ്ദി സിമ്പോസിയം സംഘടിപ്പിക്കുന്നു. തലയോലപ്പറമ്പ് മുദ്രകൾച്ചറൽ ആൻഡ് ആർട്ട്സ് സൊസൈറ്റി, എം ടി വി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ നവം. 30 ന് തലയോലപ്പറമ്പ് കെ. ആർ. ആഡിറ്റോറിയത്തിൽ വെച്ചാണ്
സിമ്പോസിയം നടത്തുന്നതെന്ന് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, എം.ടി.വി. ഫൗണ്ടേഷൻ സെക്രട്ടറി ആര്യ കെ. കരുണാകരൻ, മുദ്ര കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ബേബി. ടി. കുര്യൻ എന്നിവർ അറിയിച്ചു. 30 ന്
രാവിലെ 10 ന് പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ ഉദ്ഘാടനം നിർവ്വഹിക്കും. സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം ടി.കെ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഡോ. പോൾ മണലിൽ, രവി ഡീസി, എസ്.എസ്. ശ്രീകുമാർ, എൻ. സുരേഷ് കുമാർ, മോഹൻ ഡി. ബാബു, കെ.എസ്. വിനോദ്, പ്രൊഫ. കെ.എസ്. ഇന്ദു, ഡോ. എസ്. ലാലി മോൾ, ഡോ. അംബിക .എ. നായർ, ഡോ. യു. ഷംല , ഡോ. ലൈജു വർഗ്ഗീസ്, അരവിന്ദൻ കെ.എസ്. മംഗലം, ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ , യുവഎഴുത്തുകാരി നീലിമ അരുൺ എന്നിവർ പങ്കെടുക്കും. 11.30 ന് പി.കെ. ബാലകൃഷ്ണൻ കല - കാലം - നിലപാട് എന്ന വിഷയത്തെ ആസ്പദമാക്കി കെ.എം. വേണുഗോപാൽ, ശ്രീകാന്ത് കോട്ടയ്ക്കൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കോട്ടുക്കൽ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2.30 ന് പി.കെ. ബാലകൃഷ്ണൻ : സിദ്ധിയും സാധനയും എന്നതിനെക്കുറിച്ച് ജോസ് കെ. മാനുവൽ പ്രബന്ധം അവതരിപ്പിക്കും. എഴുത്തുകാരി മിനി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം എഴുത്തുകാരൻ മനോജ് കുറൂർ ഉത്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തകരായ തലയോലപ്പറമ്പ് ശിവാസ് സിൽക്സ് ഉടമകളായ പി. ആനന്ദാക്ഷനും ജിജി ആനന്ദാക്ഷനും ബഷീർ സ്മാരക സമിതിയുടെ ആദരവ് ബഷീർ സ്മാരക സമിതി എക്സിക്യൂട്ടിവ് ഡയറക്ടർ അഡ്വ. ടോമി കല്ലാനി ചടങ്ങിൽ വച്ച് നൽകും. പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് 7 ന് പത്തനാപുരം ഗാന്ധി തീയേറ്റർ ഇന്ത്യ അവതരിപ്പിക്കുന്ന ഗാന്ധി നാടകം നടക്കും. രജിസ്റ്റർ ചെയ്ത് സിമ്പോസിയത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് സാഹിത്യ അക്കാദമിയും ബഷീർ സ്മാരക സമിതിയും ചേർന്ന് നൽകുന്ന സർട്ടിഫിക്കറ്റും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.