Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും'ആരവം 25' ഇന്ന് തുടങ്ങും.

12 Feb 2025 07:42 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂളിന്റെ എഴുപത്തിരണ്ടാം വാർഷികവും മൂന്ന് പതിറ്റാണ്ടിന്റെ അദ്ധ്യാപക സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന രണ്ട് അദ്ധ്യാപകർക്കുള്ള യാത്രയപ്പു സമ്മേളനവും 'ആരവം 2k 25' ഫെബ്രുവരി 12, 13 തിയ്യതികളിലായി കുന്നത്ത് പറമ്പ് സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


1952 ഫെബ്രുവരി 11 ന്  എ.എം.എൽ.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ചതാണ് കുന്നത്ത് പറമ്പ് സ്കൂൾ 1,2  ക്ലാസുകളിലായി 110 കുട്ടികളോടെയാണ് സ്കൂൾ ആരംഭിച്ചത്. ഓല ഷെഡ്ഡുകളോടെയുള്ള രണ്ട് ക്ലാസ് മുറികളായിരുന്നു തുടക്കത്തിൽ.

1976 ൽ ആണ് കുന്നത്ത് പറമ്പ് സ്കൂൾ യു.പി.സ്കൂളായി ഉയർത്തുന്നത്. അതോടെ ഡിവിഷനുകളുടെ എണ്ണവും അദ്ധ്യാപകരുടെ എണ്ണവും വർധിച്ചു.


പഠന മികവിലും പാഠ്യേതര വിഷയങ്ങളിലും കുന്നത്ത് പറമ്പ് സ്കൂൾ ഏറെ മുന്നിലാണ്.എൽ.എസ്.എസ്, യു.എസ്.എസ്, അബാക്കസ് എന്നിവയിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഏറെ മികവ് പുലർത്തിയിട്ടുണ്ട്. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ഗുസ്തി ഉൾപ്പെടുത്തിയ ആദ്യ വർഷം തന്നെ സ്കൂളിലെ വിദ്യാർത്ഥി എൻ.എം. ഫാഹിം മൂന്നാം സ്ഥാനം നേടി. സ്റ്റാന്റിംഗ് ബ്രോഡ് ജംബ് മൽസരത്തിൽ ഹിഷാം എന്ന വിദ്യാർത്ഥി മൂന്നാം സ്ഥാനം കരസ്ഥമാക്കിയതും സ്കൂളിന് അഭിമാനമായി.


ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന കാര്യത്തിൽ വിദ്യാലയം ഏറെ മുന്നിലാണ്. 13 ഭിന്ന ശേഷിക്കാരായ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

എഴുപത്തി രണ്ടാം വാർഷികവും 30 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ദിനേശൻ മാസ്റ്റർ, അബ്ദുൽ റഹീം മാസ്റ്റർ എന്നീ ആദ്ധ്യാപകർക്ക് നൽകുന്ന യാത്രയപ്പ് സമ്മളനവും വിപുലമായ പരിപാടികളോടെ ഇന്നും (ബുധൻ), നാളെയും (വ്യാഴം) നടക്കുകയാണ്.


ബുധനാഴ്ച രാവിലെ മാനേജർ പി.വി.പി.അഹമ്മദ് പതാക ഉയർത്തും. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ ഉദ്ഘാടനം ചെയ്യും. ബുധൻ, വ്യാഴം ദിവസങ്ങളിലായി സ്കൂൾ വിദ്യാർത്ഥികളുടെ യും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടക്കും.വ്ഴാഴ്ച വൈകുന്നേരം 4മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത മുഖ്യ പ്രഭാഷണം നടത്തും. ജീവകാരുണ്യ പ്രവർത്തന ഡോ: കബീർ മച്ചിഞ്ചേരി മുഖ്യാതിഥിയാവും.മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ എം. മെഹറലി, ജില്ലാ ഇൻഫർ മേഷൻ ഓഫീസർ മുഹമ്മദ് കെ. ഉഗ്രപുരം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.പി.മുനീർ മാസ്റ്റർ, വാർഡ് മെമ്പർമാരായ സാജിത ടീച്ചർ, എൻ എം.റഫീഖ്, ഉമ്മു സൽമ, ചാന്ത് അബ്ദു സ്സമദ് , എ.ഇ.ഒ. സക്കീന മലയിൽ, വി.പി.അഹമ്മദ് കുട്ടി, കൃഷ്ണൻ മാസ്റ്റർ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.


രാത്രി നടക്കുന്ന ഇശൽ വിരുന്നിൽ പരിമിതികളെ അതിജീവിച്ച ഗായകൻ ജംഷീർ കൈനിക്കരയുടെ നേത്രത്വത്തിൽ ഇശൽ സന്ധ്യയും കാലിക്കറ്റ് റെഡ് റോസ് ഡാൻസ് കമ്പനിയുടെ നൃത്ത നൃത്ത്യങ്ങളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, കൺവീനർ കെ.പി. പ്രശാന്ത്, മാനേജർ പി.വി.പി.അഹമ്മദ് , പി.ടി.എ. വൈസ് പ്രസിഡണ്ട് പി.വി.പി. മുസ്ഥഫ, പ്രോഗ്രാം കൺവീനർ കെ.വി.ഹുസൈൻ കുട്ടി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News