Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളം എൻആർഐ ഫോറം ഓണം അജ്മാനിലെ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു

21 Oct 2025 16:17 IST

PEERMADE NEWS

Share News :

അജ്‌മാൻ :കുന്നംകുളം എൻആർഐ ഫോറം

*"കുന്നോളം പൊന്നോണം 2025"* 

അജ്മാനിലെ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ  ആഘോഷിച്ചു.

പുതുമയുടെ നിറങ്ങളിൽ ചായം ചേർത്തു കൊണ്ട്പ്രസിഡന്റ് ഷംസുദ്ദീൻന്റെ അദ്ധ്യക്ഷതയിൽ സിനിമാനടി നിന കുറപ്പ് 

ഓണവേദിയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.

എൻ ആർ ഐ ഫോറംസെക്രട്ടറി ഹാരിസ് ബാപ്പു സ്വാഗതം പറഞ്ഞു


എൻആർഐ ഫോറത്തിന്റെ തീം സോങ്ങിന്റെ ലോഞ്ച് ഓരോത്തരുടെയും

ഹൃദയത്തിൽ താളം പകര്‍ന്നപ്പോൾ  

ഓർമ്മകൾക്കൾക്ക് സംഗീത രൂപമായി.

ശ്രീജ സേതുവിന്റെ ടീം സരിക, രഞ്ജിനി രഞ്ജിത്തിന്റെ ഡ്രീംസ് ഇവന്റ്സ്,  

ദീപികയുടെ നാട്യ അഗ്രിമ ടീം, കലാമണ്ഡലം അഞ്ചു നയിക്കുന്ന സൃഷ്ടി ടീം എന്നിവരുടെ കാൽചുവടുകളിലൂടെ  കലയുടെ വിസ്മയം തീർത്തു.അതുൽ അക്കാദമിയുടെ ഫാഷൻ ഷോ.. ടീം അവതരിപ്പിച്ച ഇന്ദ്രി യുടെ ഫ്യൂഷൻ മ്യൂസിക് ,അന്നയുടെ ഡിജെ പെർഫോർമൻസ്

ഒരിക്കലും മറക്കാനാകാത്ത ഓർമയിലേക്ക്  

പടർന്നു നിന്ന ഉത്സവവേളയുടെ

ഒരു ഓണദിനം സൃഷ്ടിക്കപ്പെട്ടു.

പരിപാടിയുടെ ശബ്ദമായ് മാറിയ സുജ വി. ജെ യായിരുന്നു എം സി. കുന്നംകുളത്തിന്റെ മണവും,  പ്രവാസഹൃദയത്തിന്റെ താളവും ചേർന്നഓർമ്മക്കാലത്തിൽ ചേർത്തുവെക്കേണ്ട  

ഒരു പൊന്നോണം തന്നെയായിരുന്നു കുന്നോളം പൊന്നോണം

Follow us on :

More in Related News