Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മേയർ സ്ഥാനാർത്ഥികൾ തോറ്റു

13 Dec 2025 10:09 IST

NewsDelivery

Share News :

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് തോല്‍വി. നിലവിലെ ഡെപ്യൂട്ടി മേയറായ എല്‍.ഡി.എഫിന്റെ സി.പി മുസാഫര്‍ അഹമ്മദും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ നിയാസ് പാറോപ്പടിയുമാണ് തോറ്റത്. 

കോര്‍പ്പറേഷന്‍ 39-ാം വാര്‍ഡായ മീഞ്ചന്തയില്‍ നിന്നായിരുന്നു മുസാഫിര്‍ ജനവിധി തേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ അബൂബക്കറാണ് ഇവിടെ വിജയിച്ചത്.നേരത്തെ ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡായ ഇവിടെ ഇക്കുറി വാര്‍ഡ് പൂര്‍ണമായി പുനര്‍നിര്‍ണയിക്കപ്പെട്ടു. 

2010ല്‍ മുസാഫര്‍ ആദ്യമായി കൗണ്‍സിലറായിരുന്ന പയ്യാനക്കല്‍ വാര്‍ഡിന്റെ ഭൂരിഭാഗവും കൂട്ടിച്ചേര്‍ത്താണ് ഇത്തവണവാര്‍ഡ് വിഭജനശേഷം നിലവിലെ 39-ാം വാര്‍ഡുണ്ടായത്. 

അതേസമയം, പാറോപ്പടിയില്‍ നിന്നാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ നിയാസ് ജനവിധി തേടിയിരുന്നത്.

Follow us on :

More in Related News