Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാബൂറ പ്രവാസി കൂട്ടായ്മ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു

22 Feb 2026 17:09 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: കാബൂറ പ്രവാസി കൂട്ടായ്മ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു.

2026 ഫെബ്രുവരി 20 വെള്ളിയാഴ്ച്ച കാബൂറ ഗ്രീൻ റോസോർട്ടിൽ വെച്ചു നടന്ന ഇഫ്താർ വിരുന്നിൽ കാബൂറായിലേയും പരിസര പ്രദേശങ്ങളിലെയും നാനാ വിഭാഗത്തിൽപ്പെട്ട 600ൽ അധികം ആളുകൾ പങ്കെടുത്തു.

ഇഫ്താർ വിരുന്നിൽ ഉസ്താദ് സലീമിന്റെ മത സൗഹാർദ്ധ പ്രഭാഷണവും തുടർന്ന് നോമ്പ് തുറയും നടന്നു.

റമദാൻ്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച്ച ഇത്രയും ആളുകൾ ഒത്തു ചേർന്ന ഈ വിരുന്നു സത്ക്കാരം എല്ലാവരിലും സന്തോഷവും ആത്മവിശ്വാസവും നിറച്ചു.

Follow us on :

More in Related News