Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം : പൂഞ്ഞാർ മണ്ഡലത്തിനായി ലീഗിൽ ആവശ്യമുയരുന്നു

19 Dec 2025 10:05 IST

NewsDelivery

Share News :

കോട്ടയം :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ തെക്കൻ കേരളത്തിൽ വേരുറപ്പിക്കാൻ മുസ്‌ലിം ലീഗ്. ഇത്തവണ വടക്ക് മാത്രമല്ല, തെക്കും മിന്നുന്ന വിജയമാണ് മുസ്‌ലിം ലീഗ് സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ കോട്ടയം ജില്ലയിലെ മുസ്‌ലിം ലീഗിന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സൈബർ ഇടങ്ങളിലും പൂഞ്ഞാർ സീറ്റ് സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്.

LDF സ്ഥാനാർഥി കുടുംബത്തോടെ BJP-യിൽ ചേർന്നു, കോൺഗ്രസിന് വോട്ടു മറിച്ചെന്ന് ആരോപണം -

പൂഞ്ഞാർ മണ്ഡലത്തിലെ ഏക നഗരസഭയായ ഈരാറ്റുപേട്ട ഭരിക്കുന്നത് മുസ്‌ലിം ലീഗാണ്. കൂടാതെ ഈരാറ്റുപേട്ട നഗരസഭയിൽ മുസ്‌ലിം ലീഗിന് ശക്തമായ ആധിപത്യമുണ്ട്. മണ്ഡലത്തിലെ മറ്റ് 3 പഞ്ചായത്തുകളിൽ മുസ്‌ലിം ലീഗിന് പ്രതിനിധികളുമുണ്ട്. പാറത്തോട്, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ തുടങ്ങിയ പഞ്ചായത്ത് കളിൽ ലീഗിന് ശക്തമായ സ്വാദീനമുണ്ട്. ഈ കണക്കുകൾ നിരത്തിയാവും മുസ്‌ലിം ലീഗ് പൂഞ്ഞാർ സീറ്റ് UDF ൽ ആവശ്യപ്പെടുക. നിലവിൽ മണ്ഡലത്തിൽ കോൺഗ്രസ്സ് ആണ് മത്സരിച്ചുവരുന്നത്. എന്നാൽ മണ്ഡലത്തിൽ കോൺഗ്രസ് ന് വിജയിക്കാനായിട്ടില്ല. നിയമ സഭയിലേക്ക് മത്സരിക്കാൻ മാത്രം ജനസമ്മതിയും ശക്തനുമായ ഒരു നേതാവ് മണ്ഡലത്തിൽ കോൺഗ്രസ്സിനില്ല എന്ന വസ്തുതയും മുസ്‌ലിം ലീഗ് ഉന്നയിക്കുന്നുണ്ട്.

‘പള്ളിക്കെട്ട്’ ഈണം നാഗൂരിലെ സൂഫി ഗാനത്തിന്റേത്: ദർഗയിലെ ഗാനത്തിന്റെ ഈണത്തിൽ രചിച്ചത് കവി ഉളുന്തൂർപേട്ട ഷൺമുഖം

പൂഞ്ഞാർ സീറ്റ് മുസ്‌ലിം ലീഗ് UDF ൽ നിന്നും ചോദിച്ചു വാങ്ങി മണ്ഡലത്തിൽ നിറ സാന്നിധ്യമായ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അസീസ് ബഡായിയെ മത്സരിപ്പിക്കണം എന്നാണ് അണികളുടെ ആവശ്യം. പൂഞ്ഞാർ മണ്ഡലത്തിലെ വോട്ടർ കൂടിയായ അസീസ് ബഡായിക്ക് മണ്ഡലത്തിൽ ശക്തമായ സ്വാധീനമുണ്ട്.

ഇദ്ദേഹത്തെ മത്സരിപ്പിച്ചാൽ ഉറപ്പായും വർഷങ്ങളായി കൈമോശം വന്ന പൂഞ്ഞാർ സീറ്റ്‌ UDF ന് തിരികെ പിടിക്കാനാവും.

നേതൃത്വം ഉചിതമായ നടപടി ഈ കാര്യത്തിൽ എടുക്കും എന്ന ശുഭ പ്രതീക്ഷയിലും അതിലേറെ ആവേശത്തിലുമാണ് അണികൾ.

Follow us on :

More in Related News