Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്തിന്റെ സ്വന്തം സിനിമ: ഒരുമ്പട്ടവനെ കാണാൻ അഭിനേതാക്കളും അണിയറക്കാരും വൈക്കത്തെത്തി.

09 Jan 2025 13:53 IST

santhosh sharma.v

Share News :

വൈക്കം: ഇന്ദ്രൻസും, ജാഫർ ഇടുക്കിയുമുൾപ്പടെ പ്രമുഖ താരങ്ങളഭിനയിച്ച കോട്ടയത്തുകാരുടെ സിനിമയെന്ന് പറയാനാകുന്ന ഒരുമ്പട്ടവൻഎന്ന ചിത്രത്തിന്റെ അണിയറക്കാരും താരങ്ങളും തലയോലപ്പറമ്പ് കാർണവൽ തിയറ്ററിലെത്തി.

കോട്ടയത്തിന്റെ സ്വന്തം താരങ്ങളായ വൈക്കം സ്വദേശിനി അപർണ ശിവദാസ്, കോട്ടയം സ്വദേശിനിയും സംവിധായകൻ്റെ മകളുമായ ചിത്രത്തിലെ നായിക കാശ്മീര തുടങ്ങിയവരെ ആരാധകർ ആവേശത്തോടെ സ്വകീരിച്ചു.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ മൂല്യച്യുതിയും സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തിനെതിരെയുമുള്ള സന്ദേശവുമായി ആനുകാലിക പ്രസക്തി പ്രതിപാദിച്ച ചിത്രം കോട്ടയം സ്വദേശി സുഗീഷ് ദക്ഷിണ കാശി ആദ്യ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.സിനിമയിൽ പ്രധാന കഥാപാത്രങ്ങിൽ ഒരാളായി അഭിനയിച്ച വൈക്കം സ്വദേശിനി അപർണ ശിവദാസ് തൻ്റെ കഥാപാത്രം ഏറെ മികച്ചതാക്കി. 

സംവിധായകൻ്റെ മകളായ കാശ്മീരയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രം.

കാർണിവൽ സിനിമാസിൽ ചിത്രത്തിലെ കഥാപാത്രങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പടെ എത്തിയത് സിനിമാ കണ്ട് പുറത്തിറങ്ങിയ ആരാധകർക്ക് ഏറെ സന്തോഷം പകർന്നു. സിനിമാ പ്രവർത്തകർക്ക്അ ഭിനന്ദനങ്ങങ്ങളും ആശംസകളും അർപ്പിച്ചു.

 ആസ്വാദനത്തിനപ്പുറം സമുഹത്തിന് ഒരു മെസേജ് പങ്കുവെയ്ക്കുന്ന ചിത്രം സകുടുംബം ഒന്നിച്ചിരുന്നു കാണുവാൻ പറ്റിയ ഒരു നല്ല സിനിമ കൂടിയാണെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിലെ മനോ​ഹര ​ഗാനങ്ങൾ‌ വൈക്കം വിജയലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്.

നിയമപാലകരും,കപട രാഷ്ടിയക്കാരും ചേർന്നു നടത്തുന്ന അവസരവാദ പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നതുകൂടിയാണ് ഒരുമ്പട്ടവൻ.

മാസുകളും, വൈലൻസും തിയറ്റർ വാഴുമ്പോൾ മികച്ച ചിത്രങ്ങൾക്ക് കൂടി മലയാളത്തിൽ പ്രസക്തിയുണ്ടെന്ന് ഒരുമ്പട്ടവൻ തെളിയിക്കുന്നു.

Follow us on :

More in Related News