Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 18:54 IST
Share News :
കൂനമ്മാവ് പള്ളിയില്‍
ദര്‍ശന തിരുനാളിനു കൊടിയേറി
പറവൂർ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് വി. ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്റെ ദര്‍ശന തിരുനാളിന് ഫാ. ജോഷി ജോര്‍ജ്ജ് കൊടിയന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടികയറി.
തുടര്‍ന്ന് ദിവ്യബലി നടന്നു.
ശനിയാഴ്ച രാവിലെ 6ന് ദിവ്യബലി, 7ന് ഇലക്‌തോറന്മാരുടെ ദിവ്യബലി, നൊവേന. വൈകിട്ട് 5ന് മാതാവിന്റെ തിരുസ്വരുപം എഴുന്നിള്ളിച്ചുവെയ്ക്കല്‍, ജപമാല, ദിവ്യബലി. ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ഷാമില്‍ ജോസഫ് തൈക്കൂട്ടത്തില്‍ വചന സന്ദേശം നല്‍കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6ന് ദിവ്യബലി, 9.15ന് ദിവ്യബലി, വൈകിട്ട് 5ന് ജപമാല, ആഘോഷമായ തിരുനാള്‍ ദിവ്യബലി, ഫാ. ടൈറ്റസ് ആന്റണി കുരിശുവീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. റവ. ഡോ. വിന്‍സന്റ് വാരിയത്ത് വചന സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫൊറോന വികാരി മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ്, സഹവികാരി ഫാ. സുജിത് സ്റ്റാന്‍ലി, ഡീക്കന്‍ ഗോഡ്‌സന്‍ ചമ്മണിക്കോടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
Follow us on :
Tags:
More in Related News
Please select your location.