Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 11:52 IST
Share News :
കോഴിക്കോട് - കേരള ഹെൽത്ത് ക്ലബ്ബ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഓപ്പൺ മിസ്റ്റർ കേരള ശരീര സൗന്ദര്യ മത്സരം ഈ വരുന്ന ഫിബ്രവരി 16-ാം തിയ്യതി ഞായറാഴ്‌ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ വെച്ചു നടക്കുന്നു. സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നായി 200ൽ അധികം മത്സരാർത്ഥികൾ പങ്കെടുക്കുന്നു. മത്സരം സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ്, ക്ലാസിക്ക് ഫിസിക്ക്, മെൻ ഫിസിക്ക്, ഫിസിക്കലി ചലഞ്ച്‌ഡ് വിഭാഗങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കായി വുമൺ ഫിസിക്ക്, വുമൺ വെൽനെസ്സ്, മോം ഫിസിക്ക്, വുമൺ ബോഡിബിൽഡിങ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പി ക്കുന്നു. മത്സരാർത്ഥികളുടെ ഭാരനിർണ്ണയും അന്നേ ദിവസം രാവിലെ 7 മണി മുതൽ 12 വരെ കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ വെച്ചു നടക്കും.
Follow us on :
Tags:
Please select your location.