Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 03:05 IST
Share News :
സലാല: കൊല്ലം ജില്ലയിലെ മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ഒമാനിലെ സലാലയിൽ താമസസ്ഥലത്ത് ഉച്ച വിശ്രമത്തിനായി കിടന്ന പ്രവീണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒരു വർഷമായി ഒക്‌ടാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇതിന് മുമ്പ് വർഷങ്ങളോളം പി.ഡി.ഒയിൽ ട്രക്ക് ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പിതാവ്: സുഗുണൻ, മാതാവ്: പ്രസന്ന, ഭാര്യയും മക്കളുമുണ്ട്. സഹോദരിയും ഭർത്താവും മസ്കത്തിൽ ജോലി ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.