Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2026 17:12 IST
Share News :
തലയോലപ്പറമ്പ്: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പി. വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ, തൃതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.