Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളാ പ്രൈവറ്റ് ബാങ്ക് അസ്സോസിയേഷൻ 21-ാമത് വൈക്കം താലൂക്ക് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി.

24 May 2026 17:02 IST

santhosh sharma.v

Share News :

വൈക്കം: കേരളാ പ്രൈവറ്റ് ബാങ്ക് അസ്സോസിയേഷൻ 21-ാമത് വൈക്കം താലൂക്ക് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. വൈക്കപ്രയാർ ഉദയ് ലേക്ക് റിസോർട്ട് ഹാളിൽ നടന്ന പൊതുയോഗം സംഘടനയുടെ രക്ഷാധികാരി ജയ് ജോൺ പേരയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ. കെ. ജോസ് അധ്യക്ഷത വഹിച്ചു.

കെ.ബിനിമോൻ എം എൽ എ യുടെ ആശംസാകത്ത് സെക്രട്ടറി എം. എസ് സനൽകുമാർ ചടങ്ങിൽ വായിച്ചു.

പ്രൈവറ്റ് ബാങ്കുകൾ ഒരു സ്വയം തൊഴിൽ മേഘലയാണെന്നും അതിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജനങ്ങളെ കൊള്ള പലിശക്കാരിൽ നിന്നും സംരക്ഷിക്കാൻ ഇത്തരം മേഘല നിലനിൽക്കണമെന്നും എം എൽ എ ആശംസാകത്തിൽ അഭിപ്രായപ്പെട്ടു. ട്രഷറർ ഡി. ബിജു, ജോയ് ചെറുപുഷ്പം തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജയ് ജോൺ പേരയിൽ (പ്രസിഡൻ്റ്), എം.എസ് സനൽകുമാർ (സെക്രട്ടറി), ഡി. ബിജു (ട്രഷറർ), ജോജി ജോസഫ് വലിയതറയിൽ (രക്ഷാധികാരി ) എന്നിവരെയും കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Follow us on :

More in Related News