Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ജൈവ കര്‍ഷക സമിതി മറ്റത്തൂര്‍ പഞ്ചായത്ത് സമ്മേളനം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു

15 Jun 2024 21:31 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കേരള ജൈവ കര്‍ഷക സമിതി മറ്റത്തൂര്‍ പഞ്ചായത്ത് സമ്മേളനം കിഴക്കേ കോടാലിയില്‍ സംഘടിപ്പിച്ചു


കോടാലി: കേരള ജൈവ കര്‍ഷക സമിതി മറ്റത്തൂര്‍ പഞ്ചായത്ത് യൂണിറ്റ് സമ്മേളനം കിഴക്കേ കോടാലി ഗ്രാമമന്ദിരത്തില്‍ സംഘടിപ്പിച്ചു. കേരള ജൈവ കര്‍ഷക സമിതി ജില്ല സെക്രട്ടറി എം.സി.നിഷ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ജി.മോഹനന്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി വി.യു.ഗിരിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കേരള ജൈവ കര്‍ഷക സമിതി ജില്ലകമ്മിറ്റി അംഗങ്ങളായ പി.വി.വേലായുധന്‍, ടി.ഡി.ജയപാലന്‍ എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി ടി.ഡി.സഹജന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി. എസ്.കിഷോര്‍ നന്ദിയും പറഞ്ഞു.

ടി.ഡി.ശ്രീധരന്‍,വി. കെ.കാസിം, റെന്നിവര്‍ഗീസ്,ഇ. എച്ച്.സഹീര്‍, പി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.ജി.മോഹനന്‍ (പ്രസിഡന്റ് ് ), ഇ.എച്ച്.സഹീര്‍, വി.എസ്.കിഷോര്‍(വൈസ് പ്രസിഡന്റുമാര്‍), വി.യു.ഗിരിജ (സെക്രട്ടറി), കെ. ഭാനുമതി,വി. ആര്‍.ശശി (ജോയിന്റ് സെക്രട്ടറിമാര്‍) എം.ആര്‍. സുനില്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News