Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളുടെ തുടക്കമാകണം കേരള കോൺഗ്രസ്‌ ക്യാമ്പ് -പി. ജെ. ജോസഫ്

05 May 2025 19:23 IST

WILSON MECHERY

Share News :


ഇരിങ്ങാലക്കുട : 2001,2006,2011 നിയമസഭാ തിരെഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ്സിനും യു. ഡി. എഫിനും ഉണ്ടായ തുടർച്ചയായ വിജയം വീണ്ടും തിരികെ കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ്‌ ചെയർമാൻ പി. ജെ. ജോസഫ് പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തു.അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ സ്ഥാനാർഥി യുടെ വിജയം പാർട്ടിക്കും യു.ഡി.എഫിനും ശക്തി പകരും.ആസന്നമായ തദ്ദേശ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും യു. ഡി. എഫ് ഭരണം ഉറപ്പാക്കുവാൻ അക്ഷീണം പ്രവർത്തിക്കണമെന്നും

അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡല ദ്വിദിന ക്യാമ്പ് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു പി. ജെ. ജോസഫ്. ക്യാമ്പിന്റ സമാപന സമ്മേളനം ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. അന്തരിച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കേരള കോൺഗ്രസ്‌ നേതാക്കളെയും മുതിർന്ന നേതാക്കളെയും ആദരിക്കുന്ന ചടങ്ങിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി - പ്രോഗ്രാം ചീഫ് കോർഡിനേറ്റർ മിനി മോഹൻദാസ് അവതരിപ്പി ച്ച രാഷ്ട്രീയ സംഘടനാ പ്രമേയത്തിൽ ചർച്ച നടന്നു. യു. ഡി. എഫ് പ്രവർത്തനത്തിൽ കേരള കോൺഗ്രസ്‌ പ്രവർത്തകർ കൂടുതൽ സജീവമാകണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ നിരന്തരം സമരരംഗത്ത് വരണമെന്നും യു. ഡി. എഫ് എം. എൽ. എ യുടെ കാലത്തുണ്ടായ വികസനപ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ക്യാമ്പ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.കേരള കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു, വർക്കിങ് ചെയർമാൻ പി. സി. തോമസ്എക്സ് എം. പി, ജില്ലാ പ്രസിഡന്റ്‌ സി. വി. കുര്യാക്കോസ് , സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്,ജോയ് ഗോപുരൻ,കെ. വി. കണ്ണൻ ഭാരവാഹികളായ എം. കെ

. സേതുമാധവൻ, സിജോയ് തോമസ്, പി. ടി. ജോർജ്,ജോസ് ചെമ്പകശ്ശേരി,സതീഷ്. കെ, , മാഗി വിൻസെന്റ്,അഡ്വ. ഷൈ നി ജോജോ, വിവേക് വിൻസെന്റ്, ഫെനി എബിൻ,തുഷാരബിന്ദു,അജിത സദാനന്ദൻ, ലിംസി ഡാർവിൻ, ദീപക് അയ്യഞ്ചിറ, വിനീത് വിൻസെന്റ്, ആർതർ വിൻസെന്റ്,ലാലു വിൻസെന്റ്, എം. എസ്. ശ്രീധരൻ, എബിൻ വെള്ളാനിക്കാരൻ, എ. കെ. ജോസ് അരിക്കാട്ട്, ശിവരാമൻ കൊല്ലം പറമ്പിൽ, ശങ്കർ പഴയാറ്റിൽ, ടോം ജോസ് അഞ്ചേരിൽ, റാണി കൃഷ്ണൻ, ഷീല ജോയ് എപ്പറമ്പൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News