Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ആനിമൽ ഹസ്ബന്ററി ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ജവഹർ ബാലഭവൻ ഹാളിൽ വെച്ച് നടന്നു

29 Oct 2024 21:33 IST

MUKUNDAN

Share News :

തൃശ്ശൂർ:കേരള ആനിമൽ ഹസ്ബന്ററി ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം ജവഹർ ബാലഭവൻ ഹാളിൽ വെച്ച് നടന്നു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.വി.ഹാപ്പി പരിപാടി ഉദ്ഘാടനം ചെയ്തു.കെ.എ.എച്ച്.ഡി.എസ്.എ.ജില്ലാ പ്രസിഡന്റ് ശശിപ്രകാശ് ആമ്പല്ലൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ഉമാദേവി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി വി.ജെ.മെർളി,ജോയിന്റ്‌ കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ഷാജി എന്നിവർ അഭിവാദ്യങ്ങൾ ചെയ്‌ത്‌ സംസാരിച്ചു.സർവീസിൽ നിന്നും വിരമിച്ച സംഘടയുടെ മുൻ ജില്ല പ്രസിഡന്റ് ഇ.രാജന് സ്നേഹാദരവ് നൽകി.ജില്ലാ സെക്രട്ടറി സീമ തിമോത്തി പ്രവർത്തന റിപ്പോർട്ടും,അഭയൻ ഐക്കര കണക്കും അവതരപ്പിച്ചു.വി.എ.നന്ദകുമാർ,ഇ.ആർ.രാജി,ഇ.ഉണ്ണികൃഷ്ണൻ,കെ.കെ.സതി തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ശശിപ്രകാശ്(പ്രസിഡന്റ്),സീമ തിമോത്തി(സെക്രട്ടറി),അഭയൻ ഐക്കര(ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.


Follow us on :

More in Related News