Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 10:41 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങൽ,കീരനല്ലൂർ ബി ടീം സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന കീരനല്ലൂർ മിനി മാരത്തണിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിച്ചു. ഗോൾഡൻ ഈഗിൾസ് പതിനാറുങ്ങൽ സംഘടിപ്പിച്ച അഖിലകേരള സെവൻസ് ടൂർണമെന്റിന്റെ ഫൈനലിനിടെ നടന്ന ചടങ്ങിൽ ബഹു. താനൂർ ഡി. വൈ. എസ്. പി ശ്രീ. പയസ് ജോർജ് മാരത്തോൺ സംഘാടക സമിതി ചെയർമാൻ ഡോക്ടർ കബീർ മച്ചിഞ്ചേരി, കൺവീനർ വിനോദ് കെ.ടി, ബി ടീം ലീഡർമാരും മരത്തോൺ സംഘാടക സമിതി ഭാരവാഹികളുമായ അബൂബക്കർ, കുഞ്ഞുമുഹമ്മദ്, കെ സിദ്ധീഖ് , മരക്കാർ മടപ്പള്ളി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.
റൺ ഫോർ യൂണിറ്റി & റൺ ഫോർ ഹെൽത്ത് എന്ന സന്ദേശവുമായി ഏപ്രിൽ 13നാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 8089 057 357, 9400 413 823
Follow us on :
Tags:
More in Related News
Please select your location.