Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2025 21:29 IST
Share News :
തിരുരങ്ങാടി : തിരൂരങ്ങാടിയിലെ കാർത്തിയാനിക്ക് ലോക സാക്ഷരതാ ജീവിത തപസ്യയാണ് വ്യക്തികൾക്കും സമൂഹത്തിനും സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും എല്ലാവർക്കും വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം നൽകാനാണ് ഈ ദിനം ആചരിക്കുന്നത്. 1966 ൽ 'യുനെസ്കോ യാണ് ദിനം പ്രഖ്യാപിച്ചത്' 1967 മുതൽ ഈ ദിനം ആഘോഷിക്കപ്പെട്ടു.
ലോക സാക്ഷരത ദിനം ആഘോഷിക്കുന്നതിന്റെ ലക്ഷ്യമെന്നത് സാക്ഷരത ഒരു മൗലികഅവകാശമാണ് എന്നത് ഓർമ്മിപ്പിക്കുക അതുപോലെ സുസ്ഥിരമായ സമൂഹങ്ങൾക്കും, നീതിക്കും, സമാധാനത്തിനും,സാക്ഷരത എത്രത്തോളം പ്രാധാന്യമാണെന്ന് ബോധ്യപ്പെടുത്തുക എന്നിവയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യങ്ങൾ.
ലോകമെമ്പാടും സാക്ഷരത നിരക്ക് വർദ്ധിപ്പിക്കുവാനും നിരക്ഷരത ഇല്ലാതാക്കുവാനും ലോക സാക്ഷരതാ ദിനം ലക്ഷ്യമിടുന്നു. സാക്ഷരതാ ദിനം ജീവവായുവിനെക്കാൾ പ്രധാന്യമാണ് 26 വർഷത്തിലധികം സാക്ഷരത പ്രേരക്കായി പ്രവർത്തിച്ച കാർത്തിയാനി ടീച്ചർക്ക്. 1999ൽ തിരൂരങ്ങാടി പഞ്ചായത്ത് ആയിരിക്കുമ്പോൾ കരുമ്പിൽ തുടർ വിദ്യ കേന്ദ്രത്തിൽ സാക്ഷരത പ്രേരക്കായി ജോയിൻ ചെയ്തു എഴ് സാക്ഷരത പഠിതാക്കളെ വെച്ചാണ് ക്ലാസിന് തുടക്കമിട്ടത് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ എന്നിവ നൽകിവരുന്നു ടീച്ചറുടെ പഠിതാക്കളിൽ അഡ്വക്കറ്റ് മാരായും സൈക്കോളജിസ്റ്റായും അംഗൻവാടി ടീച്ചർമാരായും വിവിധ ത സ്ഥികകളിൽ ജോലി ചെയ്യുന്നു.
പൊതുരംഗത്ത് സ്ഥിര സാന്നിധ്യമായവരും നീരവധിയാണ് നാല്, ഏഴ്, എസ് എസ് ൽ 18 ബാച്ചും ഹയർ സെക്കൻഡറി 9 ബാച്ചും എസ് എച്ച് ജി ഗ്രുപ്പ് പഠന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട് മക്കളില്ലാത്ത ടീച്ചർക്ക് എല്ലാ പഠിതാക്കളും സ്വാന്തം മക്കളെ പോലെയാണ് ടീച്ചർക്ക് ജില്ലാ മോത്തം എവിടെച്ചെന്നാലും പഠിതാക്കളെ കാണാൻ കഴിയുമെന്നത് ടീച്ചറുടെ സൗഭാഗ്യമാണ് കൂടാതെ തൊഴിൽ പരിശീലനം, വയോജന ക്ലബ്ബ്, ലൈബ്രറി, തയ്യൽ പരിശീലനം, വാഹനാപകടനിവാരണ സമിതി, മദ്യവർജന കമ്മിറ്റി, മഹിള സമാജം എന്നീ നിരവധി പൊതുപ്രവർത്തനരംഗത്ത് പ്രവർത്തിച്ചുവരികയാണ്
Follow us on :
Tags:
More in Related News
Please select your location.