Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാതക ശ്മശാനം:ബിജെപി ശവപെട്ടിയുമായി വടക്കേക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

08 Sep 2025 20:55 IST

MUKUNDAN

Share News :

വടക്കേക്കാട്:വാതക ശ്മശാനം പണി പൂർത്തികരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവപെട്ടിയുമായി വടക്കേക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.നായരങ്ങാടി സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്തിന് മുന്നിൽ ബാരിക്കേഡ് തീർത്ത് വടക്കേക്കാട് എസ്എച്ച്ഒ എം.കെ.രമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ്സ് കൊള്ളക്കാർ ശ്മശാനം പണിയുടെ പേര് പറഞ്ഞ് ലക്ഷങ്ങൾ കൊള്ളചെയ്യുകയാണ്.കരുവന്നൂർ മോഡൽ തട്ടിപ്പാണ് കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ ബാങ്കിൽ നടക്കുന്നതെന്നും ഇതിന് ഒത്താശ ചെയ്യുകയാണ് സിപിഎം.സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎയ്ക്ക് പോലും ശ്മശാനം പണിയുടെ കാര്യത്തിൽ ഇടപെടാൻ സാധിക്കുന്നില്ല.ശ്മശാനം പണി പൂർത്തീകരിക്കുന്നത് വരെ ബിജെപി ശക്തമായ സമരവുമായി രംഗത്തുണ്ടാവുമെന്ന് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു.പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കാളിയംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.സി.രാജു ആമുഖ പ്രഭാഷണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി.വാസുദേവൻ,സുജയൻ മാമ്പുള്ളി,യുവമോർച്ച ജില്ലാ പ്രസിഡൻ്റ് കെ.കാളിദാസ്,മനീഷ് കുളങ്ങര,പ്രസന്നൻ വലിയപറമ്പിൽ,ജിഷാദ് ശിവൻ,സുബാഷ് വെങ്കളത്ത്,ടി.കെ ലഷ്മണൻ,സബീഷ് പൂത്തോട്ടിൽ,പ്രജീഷ്,ധനീഷ്,ജനാർദ്ധനൻ,പ്രഭാത് എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News