Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2025 20:47 IST
Share News :
ചാവക്കാട്:സിപിഎം പ്രവർത്തകനെ കരിങ്കൽ കഷ്ണങ്ങൾകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകന് വിവിധ വകുപ്പുകളിൽ ആയി ആകെ ഒമ്പതര വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ.കുന്നംകുളം കാട്ടകമ്പാൽ കരിച്ചാൽ കടവിൽ താമസിക്കുന്ന മടിശ്ശേരി വീട്ടിൽ ബാലൻ മകൻ സജിയെ കരിങ്കൽ കഷ്ണങ്ങൾകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നാലാം പ്രതിയായ കാട്ടാക്കമ്പാൽ പെങ്ങാമുക്ക് ആനപ്പറമ്പ് താമരക്കാട്ടിൽ ശ്രീധരൻ മകൻ ശ്രീശാന്തിനെ( 37)യാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ ഒമ്പതര വർഷം കഠിന തടവിനും 25000 രൂപ പിഴ അടയ്ക്കാനും,പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കഠിന തടവിനും ശിക്ഷിച്ചത്.ഒന്നാംപ്രതി ഒളിവിലായതിനാൽ വിചാരണയ്ക്കായി ഹാജരായിരുന്നില്ല.രണ്ടും മൂന്നും പ്രതികളെ വിവിധ വകുപ്പുകളിൽ ആയി ആകെ ഏഴര വർഷം കഠിനതടവിനും 25000 രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം കഠിനതടവിനും 2023 ജൂലൈ 11-ന് കോടതി ശിക്ഷിച്ചിരുന്നു.2018 മെയ് അഞ്ചാം തിയ്യതി രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം.പിഴ സഖ്യ പരിക്കേറ്റ സജിക്ക് കൊടുക്കുന്നതിന് വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 8 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ.രജിത്കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ എഎസ്ഐ പി.ജെ.സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.