Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഓണാഘോഷം സംഘടിപ്പിച്ചു.

08 Sep 2025 21:01 IST

ISMAYIL THENINGAL

Share News :

ദോ​ഹ: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല (ഫോ​ട്ടാ) അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണ​ഘോ​ഷം സംഘടിപ്പിച്ചു. സാ​ത്ത​ര്‍ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സെ​ന്റ്‌ തോ​മ​സ്‌ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ ഷാ​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ദോ​ഹ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‍സ്‌ പ​ള്ളി വി​കാ​രി ഫാ​ദ​ര്‍ ഷെ​റി​ന്‍ തോ​മ​സ്‌ ഓ​ണ സ​ന്ദേ​ശം ന​ൽ​കി.


ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്റ് ജി​ജി ജോ​ണ്‍ അ​ധ്യ​ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തോ​മ​സ്‌ കു​ര്യ​ന്‍ നെ​ടും​ത​റ​യി​ല്‍ സ്വാ​ഗ​ത​വും, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി കെ. ​ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു. ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ര​ക്ഷാ​ധി​കാ​രി ജോ​ണ്‍ സി. ​എ​ബ്ര​ഹാം ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. വ​ഞ്ചി​പ്പാ​ട്ട്, ചെ​ണ്ട​മേ​ളം, മാ​വേ​ലി​യെ വ​ര​വേ​ല്‍ക്ക​ല്‍, വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തി​ള​ക്ക​മേ​കി. അ​നീ​ഷ്‌ ജോ​ര്‍ജ് മാ​ത്യു, കു​രു​വി​ള കെ. ​ജോ​ര്‍ജ്, അ​നു എ​ബ്ര​ഹാം, റോ​ബി​ന്‍ എ​ബ്ര​ഹാം കോ​ശി, പ്ര​മോ​ദ് മാ​ത്യൂ​സ്‌ മാ​ന്‍ങ്കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി.

Follow us on :

More in Related News