Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേങ്ങര ആസ്ഥാനമായി പുതിയ എക്സൈസ് റെയിഞ്ച് ഓഫീസ് അനുവദിക്കണം - തിരൂരങ്ങാടി താലൂക്ക് വികസന സമിതി

08 Sep 2025 16:11 IST

Jithu Vijay

Share News :

വേങ്ങര : വേങ്ങര ആസ്ഥാനമായി പുതിയ എക്സൈസ് റെയിഞ്ച് ഓഫീസ് അനുവദിക്കണമെന്ന് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ തിരൂരങ്ങാടി ആസ്ഥാനമായ റേഞ്ച് ഓഫീസിന്റെ പരിധി താലൂക്ക് പരിധിയിൽ കവിഞ്ഞതും ഓഫീസിലെ ജീവനക്കാർ 1977ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമായതിനാലും വർധിച്ചു വരുന്ന മദ്യം-മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഓണം സ്പെഷ്യൽ ഡ്രൈവിൽ റേഞ്ചിന് കീഴിലെ പ്രവർത്തനം പ്രശംസനീയമാണെന്നും യോഗം നിരീക്ഷിച്ചു.


നിലവിൽ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന തെന്നല വില്ലേജ് ഓഫീസും പഞ്ചായത്തിൻറെ പുതിയ എം.സി.എഫ് നു വേണ്ടിയുള്ള കെട്ടിടവും തെന്നല-കറുത്താലിലെ റവന്യൂ ഭൂമിയിലേക്ക് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ ഉടൻ സ്വീകരിക്കാൻ സമിതി ആവശ്യപ്പെട്ടു.


എ ആർ നഗർ വില്ലേജിലെ വി കെ പടി എന്ന സ്ഥലത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള ഉപയോഗശൂന്യമായ ഭൂമിയിൽ തിരൂരങ്ങാടി റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിനു ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനു അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചെമ്മാട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ട്രാഫിക് റെഗഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആർ.ടി.ഒ യ്ക്കും പോലീസിനും സമിതി നിർദ്ദേശം നൽകി.


തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ ചെമ്മാട് ഉള്ള മത്സ്യമാർക്കറ്റിന്റെ ലൈസൻസ് പുതുക്കുമ്പോൾ സർക്കാർ/മുൻസിപ്പൽ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ മുൻസിപ്പാലിറ്റിക്ക് സമിതി നിർദ്ദേശം നൽകി.


പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ കക്കാട് മുതൽ ചെമ്മാട് വരെയുള്ള ഭാഗത്തെ കയ്യേറ്റം നീക്കാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനധികൃതമായി പ്രവർത്തിക്കുന്ന പരപ്പനങ്ങാടി ഉള്ളണത്തെ ലിറ്റിൽ ഹാർട്ട് ഇംഗ്ലീഷ് സ്കൂൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സ്വീകരിക്കുവാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്കു സമിതി നിർദ്ദേശം നൽകി.


തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിലെയും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെയും വാഹനങ്ങൾ 15 വർഷത്തിൽ കൂടുതൽ ആയതിനാൽ ഉപയോഗ ശുന്യമായതാണ് . എന്നാൽ നാളിതുവരെ പുതിയ വാഹനങ്ങൾ അനുവദിച്ചിട്ടില്ല. വാഹനമില്ലായ്മ ഓഫീസ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വാഹനങ്ങൾ ഉടൻ അനുവദിക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു.


സമിതി യോഗത്തിന് തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻറ് സാജിത അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി തഹസിൽദാറും

തിരൂരങ്ങാടി താലൂക്ക് വികസന സമിതി കൺവീനറുമായ സാദിഖ് പി ഒ സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സമിതിയിൽ പങ്കെടുത്തു.

Follow us on :

More in Related News