Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 16:09 IST
Share News :
വൈക്കം : പതിറ്റാണ്ടുകളായി പുല്ലും പായലും നിറഞ്ഞ് മാലിന്യവാഹിനിയായ കരിയാറിന് ശാപമോക്ഷം തീർത്ത് വൈക്കം ബ്ലോക്ക് പഞ്ചായത്ത് രംഗത്തെത്തി. നീരൊഴുക്ക് നിലച്ച കരിയാറിൻ്റെ വല്യാനപ്പുഴ ഭാഗമാണ് ബ്ലോക്ക് പഞ്ചായത്ത് ആഴം കൂട്ടി വൃത്തിയാക്കുന്നത്. വൈക്കം മുൻസിപ്പാലിറ്റിയും തലയാഴം ഗ്രാമപഞ്ചായത്തും അതിര് പങ്കിടുന്ന അതിമനോഹരവും ടൂറിസത്തിന് വലിയ സാധ്യതയുമുള്ള പ്രദേശത്താണ് ഇപ്പോൾ വൃത്തിയാ ക്കൽ പ്രവൃത്തി ആരംഭിക്കുന്നത്. പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയ ആറിൻ്റെ സമീപം താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭയത്തോടെയാണ് ഓരോദിവസവും തള്ളിനീക്കുന്നത്. അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കരിയാറിൻ്റെ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നത് ആശങ്കയുണ്ടാ ക്കുന്നതാണ്. പ്രദേശത്തെ ആവാസവ്യവസ്ത സംരക്ഷിക്കുന്നതോടൊപ്പം ടൂറിസത്തിന്റെ സാധ്യതകൾ കണ്ടെത്താനുമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പത്ത് ലക്ഷം രൂപ മുതൽമുടക്കി നടത്തുന്ന പ്രവൃത്തികൾക്ക് മേജർ ഇറിഗേഷൻ അംഗീകാരം നൽകി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.