Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനിവ് ചാരിറ്റബിൾ ട്രസ്റ്റ് കുറുപ്പത്ത്-കോടങ്ങാട് മുതിർന്ന പൗരന്മാർക്കുള്ള കൂട്ടായ്മ സംഘടിപ്പിച്ചു

27 Jan 2025 11:25 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : റിപ്പബ്ലിക് ദിനത്തോടന‍ുബന്ധിച്ച് കനിവ് ചാരിറ്റബിൾ ട്രസ്റ്റ് കുറുപ്പത്ത്-കോടങ്ങാട് മുതിർന്ന പൗരന്മാർക്കുള്ള കൂട്ടായ്മ സംഘടിപ്പിച്ചു. "സന്തോഷത്തോടെ പ്രായമാവാം ഒരുമയോടെ ജീവിക്കാം” എന്ന പരിപാടി കുറുപ്പത്ത്, കാലിക്കറ്റ് കഫേയിൽ വെച്ച് നടന്ന‍ു. ചടങ്ങിന്റെ ഉദ്ഘാടനം ടി വി ഇബ്രാഹിം എം എൽ എ നിർവഹിച്ചു. കനിവ് പ്രസിഡണ്ട് കെ പി ഹുസൈൻ അധ്യക്ഷം വഹിച്ചു. കെ പി ഫിറോസ് പ്രമേയ വിശദീകരണം നടത്തി. വിവിധ സെഷനുകൾക്ക് കുഞ്ഞാലി പുത്തലത്ത്, പാലക്കൽ മുസ്തഫ, കെ കെ അബ്ദുൽ ജലീൽ, ബറോസ് കൊടക്കാടൻ, പറമ്പാടൻ ഫസലുൽ ഹഖ്, ഇഖ്ബാൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം കെ മുഹമ്മദ് റഫീഖ് സ്വാഗതവും, മുഹമ്മദ് അസ്ലം കെ നന്ദിയും പറഞ്ഞു.

പരിപാടിയിൽ പ്രദേശത്തെ മുതിർന്ന പൗരന്മാരുടെ ഒരു കമ്മിറ്റിക്ക് രൂപം നൽകി. പ്രസിഡണ്ട് ആയി റിട്ട. എക്സൈസ് കമ്മീഷണർ സി എം കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി ആയി പറമ്പാടൻ കുഞ്ഞുമുഹമ്മദ്, ട്രഷറർ ആയി സി കുഞ്ഞാലി, വൈസ് പ്രസിഡണ്ട് ആയി പുളിക്കലകത്ത് കുഞ്ഞു മുഹമ്മദ്, സെക്രട്ടറി ആയി പാലക്കൽ കുഞ്ഞുണ്ണി എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News