Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി : കെ.പി.എം.എസ് കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയൂടെ 162-ാമത് ജയന്തി അവിട്ടാഘോഷം ഞായറാഴ്ച

03 Sep 2025 22:46 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും 4 ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും തുടർന്ന് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നടക്കുന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം അഡ്വ മോൻസ് ജോസഫ് എം. എൽ എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡൻ്റ് പി റ്റി സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം അജിത്കല്ലറ സഭാ സന്ദേശം നൽകും 

സെക്രട്ടറി പുഷ്‌ക്കരൻ ഒ റ്റി എ.കെ.സി.എച്ച്.എം.എസ് ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്‌മിത എൻ.ബി, അഡ്വ. മധു എബ്രഹാം കാലായിൽ എന്നിവർ അനുസ്‌മരണപ്രഭാഷണം നടത്തും. യൂണിയൻ ഖജാൻജി പൊന്നപ്പൻ വി എ കൃതജ്ഞത രേഖപ്പെടുത്തും. ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥയിലൂടെ പ്രസിദ്ധയായ യുവസാഹിത്യകാരി രജനിപാലാംപറമ്പിൽ, കേരള സാംസ്‌കാരിക വകുപ്പിൻ്റെ 2025 ലെ വജ്ര ജൂബിലി പുരസ്‌കാര ജേതാവ് (മുടിയേറ്റ്) അരുൺകുമാർ കെ. എം. എസ്.എസ്.എൽ.സി. പ്ലസ് ടു എന്ന കോഴ്‌സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ എന്നിവർക്ക് ആദരവും നടക്കും

Follow us on :

More in Related News