Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ എസ് എം വെളിച്ചം അന്താരാഷ്ട്ര ഖുർആൻ സമ്മേളനം 18ന്

14 May 2025 19:24 IST

enlight media

Share News :

കാസർഗോഡ് : കെ എൻ എം യുവജന വിഭാഗമായ ഐ.എസ്.എം സംസ്ഥാന സമിതി നടത്തിവരുന്ന വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ സംസ്ഥാന തല സംഗമം മെയ് 18ന് ഞായറാഴ്ച കാഞ്ഞങ്ങാട് പാലേഡിയം കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾവാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖുർആനിന്റെ മാനവിക സന്ദേശം എല്ലാ മനുഷ്യരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച വെളിച്ചം പഠന പദ്ധതിക്ക് കീഴിൽ ഒരു ലക്ഷം പഠിതാക്കൾ പഠിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളാണ് ഖുർആൻ പഠന പദ്ധതിയിലെ പഠിതാക്കൾ. ഓരോ വർഷവും വിപുലമായ വാർഷിക സമ്മേളനങ്ങളാണ് ഐ. എസ്.എം സംസ്ഥാന സമിതി സംഘടിപ്പിച്ചു വരുന്നത്. പതിനേഴാമത് വെളിച്ചം ഖുർആൻ സമ്മേളനമാണ് കാഞ്ഞങ്ങാട് നടക്കുന്നത്. വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരീക്ഷയിൽ പതിനായിരത്തോളം സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കും. വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും. വിദ്യാർഥികളെ മാത്രം ലക്ഷ്യം വെച്ച് ഖുർആൻ ബാല വെളിച്ചം പദ്ധതിയും വിപുലമായ രൂപത്തിൽ നടന്നുവരുന്നു.ഖുർആൻ മുന്നോട്ടുവെക്കുന്ന നന്മയുടെയും മോക്ഷത്തിന്റെയും സന്ദേശങ്ങൾ മുഴുവൻ മനുഷ്യരിലേക്കും എത്തിക്കാനുള്ള ബൃഹത്തായ ഈ പദ്ധതിക്ക് കഴിഞ്ഞ കാലങ്ങളിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത് .

വെളിച്ചം സംഗമം കെ എൻ എം സംസ്ഥാന പ്രസിഡൻ്റ് ടി. പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.കർണ്ണാടക സ്പീക്കർ ബഹു: യു.ടി ഖാദിർ മുഖ്യാതിഥിയാവും. കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി പി പി ഉണ്ണീൻകുട്ടി മൗലവി പതിനെട്ടാം ഘട്ടം വെളിച്ചം ലോഞ്ചിംഗ് നിർവ്വഹിക്കും. പന്ത്രണ്ടാം ഘട്ട ബാല വെളിച്ചം ലോഞ്ചിംഗ് കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി കെ ഇബ്രാഹിം ഹാജി എലാങ്കോട് നിർവ്വഹിക്കും. ഭിന്നശേഷി ക്കാർക്കുള്ള റിവാർഡ് ഓഡിയോ വെളിച്ചം കെ. എൻ.എം സംസ്ഥാന സെക്രട്ടറി ഡോ: സുൽഫിക്കർ അലി ലോഞ്ചിംഗ് ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ഡോ: എ ഐ അബ്ദുൽ മജീദ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തും. വെളിച്ചം സംസ്ഥാന കൺവീനർ കെ എം എ അസീസ്. സ്വാഗതസംഘം ചെയർമാൻ മുനീർ പാട്ടില്ലത്ത്, ഡോ: അഹമ്മദ്, ഏ.പി സൈനുദ്ദീൻ, ഇസ്ഹാഖലി കല്ലിക്കണ്ടി, സുഹ്ഫി ഇംറാൻ, അക്ബർ എ. ജി എന്നിവർ സംസാരിക്കും . പ്രബന്ധങ്ങൾ അവതരിപ്പിച്ച് കൊണ്ട് ഷാഹിദ് മുസ് ലിം ഫാറൂഖി ,ഉനൈസ് പാപ്പിനിശ്ശേരി, ഷഫീഖ് അസ് ലം, ഡോ: പി. കെ ജംഷീർ ഫാറൂഖി, അലി ശാക്കിർ മുണ്ടേരി, അൻസാർ നന്മണ്ട എന്നിവർ സംസാരിക്കും.

വനിത സമ്മേളനം എംജി എം സംസ്ഥാന ജനറൽ സെക്രട്ടറി ഷമീമ ഇസ് ലാഹിയ്യ ഉദ്ഘാടനം ചെയ്യും. ആയിശ ചെറുമുക്ക്, സ്വലാഹുദ്ദീൻ ചുഴലി.സക്കീനതെക്കയിൽ എന്നിവർ പ്രഭാഷണം നടത്തും: മുഖാമുഖം പരിപാടിയിൽ മുഹമ്മദ് സലീം സുല്ലമി, അഹ്‌മദ് അനസ് മൗലവി, സുബൈർ പീടിയേക്കൽ എന്നിവർ പങ്കെടുക്കും. ബാലസമ്മേളനത്തിൽ ജലീൽ പരപ്പനങ്ങാടി, സൈദ് മുഹമ്മദ് കുരുവട്ടൂർ, യാസർ അറഫാത്ത് സംവദിക്കും.

സമാപന സമ്മേളനം കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും.നൂർ മുഹമ്മദ് നൂർഷ, പ്രഫ: എൻ.വി അബ്ദു റഹ്മാൻ, ഹനീഫ് കായക്കൊടി, ഷരീഫ് മേലേതിൽ, ശുക്കൂർ സ്വലാഹി .മുനീർ കെ സി ,ഹാഷിം കൊല്ലമ്പാടി എന്നിവർ പ്രഭാഷണം നടത്തും. മെഗാ വിജയികൾക്കുള്ള സമ്മാനദാനംഎ . പി സൈനുദ്ദീൻ നിർവ്വഹിക്കും. വിവിധ സെഷനുകൾ ഐ.എസ്.എം സംസ്ഥാന ഭാരവാഹികളായ നാസർ മുണ്ടക്കയം, ആദിൽ അത്വീഫ് സ്വലാഹി, ജലീൽ മാമാങ്കര, ശിഹാബ് തൊടുപുഴ, ബരീർ അസ് ലം ,റഹ് മത്തുല്ല സ്വലാഹി, സിറാജ് ചേലേമ്പ്ര, ഷംസീർ കൈതേരി, നൗഷാദ് കരുവണ്ണൂർ എന്നിവർ നിയന്ത്രിക്കും

വാർത്താ സമ്മേളത്തിൽ ഐ.എസ്.എം വൈസ് പ്രസിഡണ്ട് റഹ് മത്തുല്ല സ്വലാഹി, ഡോ: കെ പി അഹമ്മദ്, സൈനുദ്ധീൻ എ പി, അക്ബർ എ ജി , ഹാഷിം കൊല്ലംമ്പടി, ഇബ്രാഹിം കാലിക്കറ്റ്, ഹാരിസ് ചേറ്റൂർ സംബന്ധിച്ചു

Follow us on :

More in Related News