Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 18:19 IST
Share News :
ഈശ്വരമംഗലം
ശിവക്ഷേത്രോത്സവം 12 ന്
കൊടകര ; പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രമഹോത്സവം 12 ന് ആഘോഷിക്കും. ഇതോടനുബന്ധിച്ച്
ചൊവ്വാഴ്ചമുതല്‍ ക്ഷേത്രത്തില്‍ നവകം,പഞ്ചഗവ്യം, മൃത്യഞ്ജയഹോമം വൈകീട്ട് ഭജന എന്നിവയുണ്ടാകും. ഉത്സവദിവസമായ വ്യാഴാഴ്ച രാവിലെ 5 ന് അഭിഷേകം, മലര്‍നിവേദ്യം, 5.30 ന് ഗണപതിഹോമം, 7 ന് നവകാഭിഷേകം, 8 ന് ശ്രീഭൂതബലി, 9 ന് ശിവേലി, പഞ്ചാരിമേളം, ഉച്ചതിരിഞ്ഞ് 2 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, 6.30 ന് ദീപാരാധന, 7 ന് കലാക്ഷേത്ര സംഗീതവിദ്യാലയത്തിന്റെ ഭക്തിഗാനമേള, രാത്രി 9 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മനയ്ക്കല്‍ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി അഴകത്ത് മഠത്തില്‍ മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. പാമ്പാടി രാജന്‍ ദേവന്റെ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കലാമണ്ഡലം സോമനും മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്‍കും.
Follow us on :
Tags:
More in Related News
Please select your location.