Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്താരാഷ്ട്ര കൃഷി പഠന പദ്ധതി: ഡോ അബു കുമ്മാളിക്ക് ചുമതല

21 Apr 2025 10:02 IST

Jithu Vijay

Share News :

മലപ്പുറം : തായ്ലന്‍റില്‍ ഇക്കോപീസ് മിഡില്‍ ഈസ്റ്റിന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 28 മുതല്‍ ആരംഭിക്കുന്ന അന്തര്‍ദേശീയ കൃഷിപഠന പദ്ധതിയുടെ ചുമതല ഡോ അബുകുമ്മാളിക്ക്. തായ്ലന്‍റിലെ കൃഷിരീതികളാണ് പഠന വിധേയമാക്കുക. ഡോ. അബുവിന്‍റെ കൃഷിയിലെ വൈദഗ്ധ്യവും സാമൂഹിക പ്രവര്‍ത്തനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് തീരുമാനത്തിന് പിന്നിലെന്ന് ഇക്കോപീസ് മിഡില്‍ ഈസ്റ്റ് ക്ഷണക്കത്തില്‍ വ്യക്തമാക്കി. 2025 മാര്‍ച്ച് 23 ന് അമ്മാനില്‍ നടന്ന ഇക്കോപീസ് മിഡില്‍ ഈസ്റ്റിന്‍റെ പ്രസീഡിയത്തില്‍ ആണ് ഇതുസംബന്ധമായ തീരുമാനമെടുത്തതെന്നും ക്ഷണക്കത്തില്‍ പറഞ്ഞു. പദ്ധതി ജൂണിന് മുമ്പ് പൂര്‍ത്തിയാക്കും. 


പഠനത്തിലെ കണ്ടെത്തലുകള്‍ ഉടനടി സംഘടനയുടെ ഔദ്യോഗിക ബോഡിക്ക് കൈമാറും. കാര്‍ഷിക -പാരിസ്ഥിതികരംഗത്തെ മികച്ച സംഭാവനകള്‍ക്ക് ഇതിനകം നിരവധി പുരസ്കാരങ്ങള്‍ ഡോ. അബു കുമ്മാളിക്ക് ലഭിച്ചിട്ടുണ്ട്. ഈയിടെ ഡോ. കുമ്മാളി ലക്ഷദ്വീപിലെയും കേരളത്തിലെയും കൃഷിരീതികള്‍ പരസ്പരം കൈമാറുന്നതിനും പഠിക്കുന്നതിനും ലക്ഷദ്വീപിലെ കൃഷിവിഭാഗം തലവനുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കിയിരുന്നു. ദുബൈയിലും മലേഷ്യയിലെ ക്വലാലംപൂരിലും നടന്ന ഇക്കോപീസിന്‍റെ വിവിധ പരിപാടികളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ചേലേമ്പ്ര സ്വദേശിയായ ഡോ അബു കുമ്മാളി നാഷണൽ പ്ലാൻ്റേഷൻ എം ഡി യും കിസാൻ ലീഗിൻ്റെ സംസ്ഥാന പ്രസിഡൻ്റുമാണ്. കേരളത്തിൽ 15 ലക്ഷത്തോളം തൈകളാണ് ഇദ്ദേഹം 10 വർഷത്തിനുള്ളിൽ വിവിധ സംഘടനകൾ വഴി കാർഷിക പുരോഗതിക്ക് വിതരണം ചെയ്തത്. അതിന് പുറമെ കണ്ണൂർ ജില്ലയിൽ 20 ഏക്കറിൽ നടത്തുന്ന ഫാം ഉണ്ട്. കേരളത്തിലും അന്താരാഷ്ട്ര മേഖലയിലുമായി വിവിധ കാർഷിക സെമിനാറുകളിലും സിംപോസിയങ്ങളിലും സജീവ സാന്നിധ്യം കൂടിയാണ്.


Follow us on :

More in Related News