Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2026 13:26 IST
Share News :
വൈക്കം: സ്ത്രീകൾക്ക് ആത്മവിശ്വാസവും, സുരക്ഷിതത്വബോധവും സൃഷ്ടിക്കുന്നതിന് സ്ത്രീ സുരക്ഷാ സന്ദേശവുമായി വൈക്കം സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടുകൂടി വനിതകൾക്കായി നടത്തിയ രാത്രിനടത്തം വേറിട്ടൊരു കാഴ്ചയായിരുന്നു.
കേരളപോലീസിന്റെ സ്വയം പ്രതിരോധ പരിശീലനംനേടിയ സഹൃദയവേദിയുടെ വനിതാവിഭാഗം ഭാരവാഹികളാണ് രാത്രിനടത്തത്തിന് നേതൃത്വം നൽകിയത്. രാത്രി സഞ്ചാരം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന ധാരണതിരുത്തി നിരവധി വനിതകൾ യാത്രയിൽ അണിചേർന്നു. രാത്രി 10 ന് കച്ചേരിക്കവലയിൽ നിന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് ഉദ്ഘാടനം ചെയ്ത് യാത്രയിൽ പങ്കാളിയായി. നഗരസഭ കൗൺസിലർമാരായ ബി.സുശീല, മാധുരി കെ എൻ, സീമ സുധീർ, റെജി മോൾ പ്രദീപ് എന്നിവർ പങ്കെടുത്തു. ആട്ടവും, പാട്ടുമായി നടത്തം ടൗൺചുറ്റി വലിയകവലയിൽ എത്തിയപ്പോൾ പ്രമുഖ സാമൂഹ്യ-ജീവകാരുണ്യപ്രവർത്തകയായ നിഷ ജോസ് കെ.മാണി നൽകിയ സ്ത്രീസുരക്ഷാസന്ദേശം വനിതകകൾക്ക് ആവേശവുംഊർജവും പകർന്നു നൽകി.
തുടർന്ന് സ്ത്രീകളുടെ വിവിധ വിനോദ പരിപാടികളും നടന്നു.
Follow us on :
Tags:
More in Related News
Please select your location.