Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിങ്കുന്നം ടൗണിലെ ഹോട്ടലുകളിലും മത്സ്യ വിൽപ്പന സ്റ്റാളുകളിലും പരിശോധന

19 Dec 2024 12:13 IST

ജേർണലിസ്റ്റ്

Share News :

കരിങ്കുന്നം: ആരോഗ്യ വകുപ്പ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കരിങ്കുന്നം ടൗണിലെ ഹോട്ടലുകളിലും മത്സ്യ വിൽപ്പന സ്റ്റാളുകളിലും പരിശോധന നടത്തി. ആരോഗ്യത്തിന് ഹാനികരമാകുന്ന സാഹചര്യത്തിൽ പ്രവർത്തിച്ചുവന്ന മൂന്ന് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി. രണ്ടു സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്ര പുകവലി നിയന്ത്രണനിയമപ്രകാരമുള്ള പിഴയും ഈടാക്കി. പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ നിന്ന് അവ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ടി.വി. ടോമി, ഹെൽത്ത് ഇൻസ്‌പെക്ടർ എം.എസ്. ഹരികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബീനാ ജോസഫ്, കെ.എസ്. സൗമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Follow us on :

More in Related News