Mon Jul 28, 2025 5:55 PM 1ST

Location  

Sign In

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നാവില്‍ കുറിച്ച് കുരുന്നുകള്‍

13 Oct 2024 20:26 IST

Antony Ashan

Share News :


മൂവാറ്റുപുഴ: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നാവില്‍ കുറിച്ച് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചു. വിജയദശമി ദിനത്തില്‍ കളിച്ചും, ചിരിച്ചും, കരഞ്ഞും കൗതുകത്തോടെയും നൂറുകണക്കിന് കുരുന്നുകളാണ് മൂവാറ്റുപുഴയിലും, സമീപ പ്രദേശങ്ങളിലും ഹരിശ്രീ കുറിച്ചത്. വിവിധ ആരാധനാലയങ്ങളിലും, വിദ്യാലയങ്ങളിലും, സാംസ്‌കാരിക സംഘടനകളുടെയും, പള്ളികളുടെയും നേതൃത്വത്തിലും എഴുത്തിനിരുത്ത് നടന്നു. മുളവൂര്‍ അറേക്കാട് ദേവീ ക്ഷേത്രത്തില്‍ നടന്ന നവരാത്രി ആഘോഷങ്ങള്‍ക്കും എഴുത്തിനിരുത്തിനും ക്ഷേത്രം മേല്‍ശാന്തി ഹരികുമാര്‍ നമ്പൂതിരി നേതൃത്വം നല്‍കി.


Follow us on :

More in Related News