Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവം; തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

31 Jul 2025 21:22 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഛത്തീസ്ഗഢിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു തുറങ്കലിൽ അടച്ചതിൽ പ്രതിഷേധിച്ച് 

പ്രതിഷേധ പ്രകടനം നടത്തി.കേരള കോൺഗ്രസ് (എം)തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

പ്രതിഷേധ മാർച്ചും യോഗവും നടത്തി.

മണ്ഡലം പ്രസിഡൻ്റ് അഡ്വ. ആന്റണി കളമ്പുകാടൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം സി. ജെ ജോൺ പാലയ്ക്കകാലാ ഉദ്ഘാടനം ചെയ്തു. പി.വി കുര്യൻ പ്ലാകോട്ടയിൽ, ആൽവിൻ ജോർജ് അരയത്തേൽ, രാജു പട്ടശ്ശേരി, സിബി ഉപ്പാണിയിൽ, പോൾ അലക്സ് പാറശ്ശേരി,ജോർജ് പുത്തൻപുര, ഷിജി വിൻസൻ്റ്, പ്രസന്ന കിഴക്കേടത്ത് ,ജോസ് മുകളേൽ ,ടോമി പാലച്ചുവട്ടിൽ,സുനിൽ മാണിശ്ശേരി ,ജോർജ് കദളിക്കാട്ട് ,ബൈജു ചന്തേകൊല്ലം പറമ്പിൽ,ജോമോൻ അമ്പലം, സജി ചാണ്ടി ,സോണി പന്നിക്കോട്ടിൽ ,ഗ്ലാഡ്സൺ ,ഷിന്റോ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News