Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം നിര്‍ത്തിവെച്ച സംഭവം; അടിയന്തര നടപടി സ്വീകരിക്കാൻ നിര്‍ദേശിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

18 Jan 2025 21:50 IST

Jithu Vijay

Share News :

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ മരുന്ന് ക്ഷാമത്തില്‍ ചർച്ച നടത്താതെ സർക്കാർ. ആശുപത്രിയിലേക്ക് മരുന്ന് നല്‍കുന്നത് വിതരണക്കാർ നിർത്തിയിട്ട് ഒൻപത് ദിവസമായി. സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ലഭിക്കണമെന്നാണു വിതരണക്കാർ ആവശ്യപ്പെടുന്നത്. സമരത്തെ തുടർന്ന് മെയ് പകുതി വരെയുള്ള തുക നല്‍കിയിട്ടുണ്ട്. 80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണു വിവരം. ഇതു പൂർണമായും അടച്ചുതീർത്താലേ മരുന്നു വിതരണം പുനരാരംഭിക്കൂവെന്നാണ് മരുന്ന് വിതരണ കമ്പനികൾ

വ്യക്തമാക്കിയിരിക്കുന്നത്.


മരുന്ന് ക്ഷാമം ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്കു തിരിച്ചടിയായിരിക്കുകയാണ്. മിക്ക മരുന്നുകളും പുറത്തുനിന്ന് വലിയ വില കൊടുത്ത് വാങ്ങുകയാണു ചെയ്യുന്നത്.


മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തിവെച്ച വിതരണക്കാരുടെ നടപടിയില്‍ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ടു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കല്‍ കോളേജ് അധികൃതരോട് നിർദ്ദേശിച്ചു.


സൗജന്യ ചികിത്സകള്‍ ഇതുവരെ മുടങ്ങിയിട്ടില്ല .അത് തുടരുമ്പോഴും

വൃക്ക രോഗികള്‍ ക്യാൻസർ രോഗികള്‍ തുടങ്ങിയവർക്കായി ആവശ്യമരുന്നുകള്‍ എത്തിക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 150 അവശ്യമരുന്നുകള്‍ അടിയന്തരമായി കാരുണ്യ വഴി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിതരണം ചെയ്യും. കണ്ണൂർ, വയനാട് മലപ്പുറം ജില്ലകളില്‍ നിന്നും മികച്ച ചികിത്സയ്ക്കായി ജനങ്ങള്‍ എത്തിച്ചേരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്രയേറെ വിദഗ്ധ ചികില്‍സയാണ് ലഭ്യമാക്കുന്നത്. സാധാരണക്കാരന് ആശ്രയിക്കാവുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നവരുടെ ബാഹുല്യം കാരണം ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.


മരുന്ന് വിതരണക്കാർക്ക് കൊടുത്തു തീർക്കാനുള്ള തുക ഘട്ടം ഘട്ടമായി കൊടുത്തു തീർക്കുന്നതിനെ കുറിച്ച്‌ ആരോഗ്യവകുപ്പ് വിളിച്ചു ചേർക്കുന്ന വകുപ്പു മേധാവികളുടെ ചർച്ചയില്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതർ അറിയിച്ചു.

Follow us on :

More in Related News