Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2025 21:06 IST
Share News :
വെള്ളൂർ: കുട്ടനാടൻ പാക്കേജ് -2ൽ ഉൾപ്പെടുത്തി ഇറുമ്പയം, ഇറുമ്പയം ഇരുപ്പ്, തോട്ടറപുഞ്ച പാടശേഖരങ്ങൾക്ക് അനുവദിച്ച 95 ലക്ഷം രൂപയുടെ മൂന്നു പദ്ധതികളുടെ ഉത്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. സി. കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു. അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സോണിക, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ സന്ധ്യ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി മോഹനൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലൂക്ക് മാത്യു, ലിസ്സി സണ്ണി, വി കെ മഹിളാമണി, ആർ. നികിതകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.