Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 13:53 IST
Share News :
തലയോലപ്പറമ്പ്: പൊതി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ വർണ്ണാഭമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ ഡെന്നിസ് കണ്ണമാലി അധ്യക്ഷത വഹിച്ചു. എൽ.എഫ്, എച്ച്. എഫ് സ്കൂൾ ഹെഡ്മിസ്ട്രസ് മാരായ മിനിമോൾ തോമസ്, മിനി മാത്യൂസ്, സ്കൂൾ പിടിഎ പ്രസിഡൻ്റ് മാരായ എം.കെ അഭിലാഷ്, മാത്യൂസ് ദേവസ്യ, വാർഡ് മെമ്പർ വിജയമ്മ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന വിപുലമായ ആഘോഷപരിപാടികളുടെ നടത്തിപ്പിനായി ജോർജ് മുരിക്കൻ (ജനറൽ കൺവീനർ), സണ്ണി പൂവക്കോട്ടിൽ (പ്രോഗ്രാം കൺവീനർ), ജോൺ .വി ജോസഫ് ( റിസപ്ഷൻ കൺവീനർ), ഇമ്മാനുവൽ അരയത്തേൽ (ഫൈനാൻസ് കൺവീനർ),രാജൻ പൊതി ( പബ്ലിസിറ്റി ആൻഡ് സുവനീയർ കൺവീനർ), പീറ്റർ തറപ്പേൽ ( ഫുഡ് കൺവീനർ), മജു പൊതി (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ). തുടങ്ങിയവർ കൺവീനർമാരായ സംഘാടക സമിതി രൂപീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.