Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവക്ഷേത്രം - കൃഷ്ണൻ കോവിൽ ദേവസ്വം റോഡിൻ്റെ നിർമ്മാണം നാളെ ആരംഭിക്കും.

10 Nov 2026 20:41 IST

santhosh sharma.v

Share News :

വൈക്കം: വർഷങ്ങളായി

കുണ്ടും കുഴിയുമായി തകർന്ന് കിടന്ന

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ അലങ്കാര ഗോപുരം മുതൽ കൃഷ്ണൻ കോവിൽ വരെയുള്ള ദേവസ്വം റോഡിന്റെ നിർമ്മാണം നാളെ( നവംബർ -11) ന് ആരംഭിക്കും. ഒരു ചെറു മഴ പെയ്താൽപ്പോലും റോഡും കുഴിയും തിരിച്ചറിയാൻ വയ്യാത്ത രീതിയിലായിരുന്നു. റോഡ് തകർന്ന് കിടന്നത് മൂലം വൈക്കം ക്ഷേത്രത്തിലേക്കും കൃഷ്ണൻ കോവിലിലേക്കും വരുന്ന ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. റോഡ് നന്നക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തജനങ്ങളുടെ പ്രതിഷേധവും ശക്തമായിരുന്നു. കെ. ബിനിമോൻ എം എൽ എ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അഷ്ടമിക്ക് മുമ്പായി റോഡിൻ്റെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതാണെന്ന് അറിയിച്ചു.റോഡ് നിർമ്മാണത്തിന് കോടതിയുടെ അംഗീകരികാരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാളെ മുതൽ പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡണ്ട് നവംബർ 15 ന് മുമ്പ് റോഡ് പണി പൂർത്തിയാക്കുമെന്ന് ഉറപ്പും നൽകിയിരുന്നു.

Follow us on :

More in Related News