Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 08:29 IST
Share News :
കോഴിക്കോട് : SSLC പരീക്ഷ മാർച്ച് 1 നും +2 പരീക്ഷ മാർച്ച് 2 നും ആരംഭിക്കും,സ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 26ന്
ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ: ജനുവരി 25-ന് ആരംഭിക്കും.
മോഡൽ പരീക്ഷ: ഫെബ്രുവരി രണ്ടാം വാരം നടക്കും.
ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകൾ: ഫെബ്രുവരി 28-ന് ആരംഭിച്ച് മാർച്ച് 30 വരെ നടക്കും.
എസ്.എസ്.എൽ.സി (SSLC) പരീക്ഷ: മാർച്ച് ഒന്നിന് ആരംഭിക്കും.
പ്ലസ് ടു (Plus Two) പരീക്ഷ: മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് 30 വരെ തുടരും.
ഒൻപതാംക്ലാസ് വരെയുള്ള മറ്റുപരീക്ഷകൾ ഫെബ്രുവരി 28-ന് തു ടങ്ങി മാർച്ച് 30 വരെ നടത്താനാണ് ധാരണ.
എസ്.എസ്.എൽ.സിയിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയർ സെക്കൻഡറിയിൽ രണ്ടു പരീക്ഷ ഒഴികെയുള്ളവയും രാവിലെയാണ് നടക്കുക . സ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങാനാണ് ധാരണ. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡ റി പരീക്ഷയില്ലാത്ത ദിനങ്ങളിലായിരിക്കും സ്കൂൾ വാർഷിക പരീക്ഷകൾ.
സ്കൂളുകളിലെ അർധവാർഷിക പരീക്ഷ ഡിസംബർ എട്ടിന് തുടങ്ങും. 17ന് പരീക്ഷ അവസാനി ക്കും. 18ന് ക്രിസ്മസ് ആഘോഷങ്ങളോടെ സ്കൂളുകൾ അടക്കും. ക്രിസ്മസ് അവധിക്ക് ശേഷം 28ന് സ്കൂളു കൾ തുറക്കാനും ക്യു.ഐ.പി യോഗം തീരുമാനിച്ചു. കരട് ടൈം ടേബിളിനും അംഗീകാരം നൽകി.
Follow us on :
More in Related News
Please select your location.