Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നക്സൽ മുൻ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

31 Jan 2026 15:24 IST

NewsDelivery

Share News :

കോതമംഗലം∙ മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടി പ്രവർത്തനത്തിൽ ഏർപ്പെടുകയായിരുന്നു. പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ നിന്നു. തുടർന്ന് നക്‌സലൈറ്റ് പ്രസ്ഥാന ത്തിലേക്കു മാറുകയായിരുന്നു.

Follow us on :

More in Related News