Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2026 20:26 IST
Share News :
വൈക്കം: വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ പരിശോധന നടത്തി. പോസ്റ്റ് ഓഫീസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ സന്ദേശം വന്നത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഓഫീസ് അടച്ചു. പോസ്റ്റ് ഓഫീസിന് സമീപം ബോട്ട് ജെട്ടി മൈതാനിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന സമ്മേളന പരിപാടി വൈകിട്ട് നടക്കുന്നതിനെ തുടർന്ന് പോലീസ് കൂടുതൽ ജാഗ്രത പാലിച്ചു. കോട്ടയത്തുനിന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തിയാണ് പരിസരത്ത് പരിശോധന നടത്തിയത്. ജീവനക്കാരെ പുറത്തിറക്കി പോസ്റ്റ് ബോക്സുകളിലും ഓഫീസിനുള്ളിലും സമീപസ്ഥലങ്ങളിലും പരിശോധന നടത്തി. എന്നാൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. പോസ്റ്റ് ഓഫീസ്സുകളിലാണ് ഇമെയിൽ വ്യാജ ഭീഷണി സന്ദേശം കിട്ടിയത്. തുടർന്ന് വൈക്കം പോലീസിനെ അറിയിക്കുകയും പോലീസ് കോട്ടയത്ത് നിന്ന് ബോബ് സ്ക്വാഡിനെ വരുത്തി പരിശോധന നടത്തുകയുമായിരുന്നു. ഭീഷണിയെ തുടർന്ന് പോസ്റ്റ് ഓഫീസിൻ്റെ പ്രവർത്തനം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. ഉച്ചക്ക് ഒരു മണിയോടെ ബോബ് പൊട്ടുമെന്നായിരുന്നു ഭീഷണിയെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.