Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ചിത്രപ്രദർശനം ആരംഭിച്ചു

19 Oct 2025 14:09 IST

AJAY THUNDATHIL

Share News :




കോഴിക്കോട് ലളിതകല അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ ചിത്ര പ്രദർശനം ആരംഭിച്ചു. യുവ ചിത്രകല പ്രതിഭകൾക്ക് അവരുടെ രചനകൾ പ്രദർശിപ്പിക്കുന്നതിനും അതുവഴി ചിത്രങ്ങളുടെ വില്പന സാധ്യതകൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് ചിത്രരേഖ ആർട്ട്‌ & കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനം 2025 ഒക്ടോബർ 18 മുതൽ 22 വരെ 5 ദിവസം ആണ്. ഭാരതീയ വിദ്യാഭവൻ സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി നിവേദ് കൃഷ്ണയുടെയും പ്രൊവിഡൻസ് ഗേൾസ് സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന കൃഷ്ണയുടെയും നാല്പതോളം ചിത്രങ്ങൾ ആണ് കളർടോൺ എന്ന പ്രദർശനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ഇരുവരും പ്രഗീഷിന്റെയും (JRTO പേരാമ്പ്ര ) ഷീല ജി നായരുടെയും (teacher Gvhss, Arimbra ) കുട്ടികൾ ആണ്. ഇവരുടെ ചിത്രങ്ങൾ മിതമായ വിലയിൽ ഗ്യാലറിയിൽ നിന്നും വാങ്ങാവുന്നതാണ്. 18/10/2025 രാവിലെ 11 മണിക്ക് CVM ഷരീഫ് (Deputy Transport Commissioner, north zone, Kozhikode) ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. മദനൻ (ചിത്രകാരൻ ) മുഖ്യ അതിഥി ആയി പങ്കെടുത്ത് ചിത്രകല ഡെമോൻസ്ട്രേഷൻ നടത്തി.


ഡോ.പ്രേമദാസ്‌ ഇരുവള്ളൂർ സ്വാഗതമാശംസിച്ച ചടങ്ങിൽ

അധ്യക്ഷത വഹിച്ചത്

 കെ എം സുരേഷ് ബാബുവായിരുന്നു.

ആശംസകൾ അറിയിച്ചത്

 പി കെ സജിത്ത് ,

 കൃഷ്ണനുണ്ണി മേനോൻ, 

ഡോ. സിസ്റ്റർ സിൽവി ആന്റണി, 

 ബാലു പുതുപ്പാടി, 

പ്രഗീഷ് ടി എം , 

ഷീല ജി നായർ, 

ജയപാലൻ മാസ്റ്റർ, 

 വിജി പ്രേമദാസ്‌, 

ഗിരീഷ് ചിത്രാഞ്ജലി എന്നിവരായിരുന്നു. 


ചിത്രപ്രദർശനം 

ഒക്ടോബർ 22 നു സമാപിക്കും 

Curated by. Dr premadas iruvallur mob. 9495644062.

Follow us on :

More in Related News