Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 18:47 IST
Share News :
ചാവക്കാട്:എക്സൈസ് ശനിയാഴ്ച്ച നടത്തിയ രാത്രികാല പരിശോധനയിൽ ഗുരുവായൂർ കാരക്കാട്,ചാവക്കാട് പുന്ന എന്നിവിടങ്ങളിൽ നിന്നുമായി എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിലായി.കാരക്കാട് കാരയിൽ വീട്ടിൽ ശശികുമാറിന്റെ മകനായ ഗോവിന്ദി(20)നെ 1.101 ഗ്രാം എംഡിഎംഎയുമായും,പുന്ന കറുപ്പം വീട്ടിൽ കാദർ മകൻ സയിദ് അക്ബറി(40)നെ 3.253 ഗ്രാം എംഡിഎംഎ സഹിതമാണ് പിടികൂടിയത്.ചാവക്കാട് പരിസരത്തുമായി ലഹരി മരുന്ന വില്പന നടത്തുന്ന സംഘങ്ങളെ പറ്റി ഇവരിൽ നിന്നും എക്സൈസിന് സൂചനകൾ ലഭിച്ചു.വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ജെ.റിൻ്റോ,പ്രിവൻ്റീവ് ഓഫീസർമാരായ സി.കെ.ബാഷ്പജൻ,ടി.ആർ.സുനിൽ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ.ബിജു,എ.ജോസഫ്,എസ്.ശ്യാം,എം.എ.അക്ഷയ് കുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്.സജിത,സിനി എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.