Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ 2023 വർഷത്തെ എക്സൈസ് മെഡലുകൾ വിതരണം ചെയ്തു

20 Dec 2024 23:17 IST

Jithu Vijay

Share News :

തൃശ്ശൂർ : മുഖ്യമന്ത്രിയുടെ 2023 വർഷത്തെ എക്സൈസ് മെഡലുകൾ വിതരണം ചെയ്തു. തൃശൂർ സ്റ്റേറ്റ് എക്സൈസ് അക്കാഡമിയിൽ വച്ച് നടന്ന ചടങ്ങിൽ എക്സൈസ്, തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് മെഡലുകൾ വിതരണം ചെയ്തു. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് IPS, എക്സൈസ് അക്കാഡമി ഡയറക്ടർ പ്രദീപ് കുമാർ.കെ എന്നിവർ സല്യൂട്ട് സ്വീകരിച്ചു. 


കൂടാതെ പരിശീലനം പൂർത്തിയാക്കിയ 9 എക്സൈസ് ഇൻസ്പെക്ടർമാരും, 34 സിവിൽ എക്സൈസ് ഓഫീസർമാരും ചടങ്ങിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് കേരള എക്സൈസ് വകുപ്പിൻ്റെ ഭാഗമായി. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബെസ്റ്റ് ഇൻഡോർ, ബെസ്റ്റ് ഔട്ട്ഡോർ, ബെസ്റ്റ് ഷൂട്ടർ എന്നീ പുരസ്കാരങ്ങൾ നേടിയ സേനാംഗങ്ങൾക്ക് എക്സൈസ് കമ്മീഷണർ പുരസ്കാരങ്ങൾ നൽകി. എക്സൈസ് ഇൻസ്പെക്ടർ ബെസ്റ്റ് ഔട്ട്ഡോർ ആയി ഷൈലേഷ്.പി.എം, ബെസ്റ്റ് ഇൻഡോർ ആയി ദർശക്.ആർ, ബെസ്റ്റ് ഷൂട്ടർ ആയി നസീബ്.സി.എച്ച് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സിവിൽ എക്സൈസ് ഓഫീസർമാരിൽ ബെസ്റ്റ് ഔട്ട്ഡോർ ആയി വിഷ്ണു.പി.എസ്, ബെസ്റ്റ് ഇൻഡോർ ആയി അർജുൻ.എസ്.ജി, ബെസ്റ്റ് ഷൂട്ടർ ആയി ശ്യാം.പി.എസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു


തൃശൂർ ഡെപ്യൂട്ടി മേയർ, കോർപ്പറേഷൻ കൗൺസിലർ, എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Follow us on :

More in Related News