Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എനാദി, മുക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പൂയ മഹോത്സവവും 20 മുതൽ.

18 Mar 2026 18:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചെമ്പ്, എനാദി, മുക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം മാർച്ച് 20നും പൂയ മഹോത്സവം മാർച്ച് 22 മുതൽ 28 വരെയും നടക്കും. 20ന് ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 5.30 മുതൽ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ. 22 മുതൽ 28 വരെയുള്ള വിവിധ പൂയ മഹോത്സവ ദിവസങ്ങളിൽ രാവിലെ 7 ന് നടതുറപ്പ്, വൈകിട്ട് 6.45 ന് വിശേഷാൽ ദീപാരാധന, തിരുവാതിര, ഫ്യൂഷൻ കൈകൊട്ടിക്കളി, ഡാൻസ്, കുംഭകുടം, ദേശ താലപ്പൊലി, മഹാപ്രസാദ ഊട്ട്, മാജിക് ഷോ, കരോക്കെ ഗാനമേള എന്നിവ നടക്കും.

വർഷത്തിൽ ഒൻപത് ദിവസം മാത്രം നട തുറക്കുന്ന ക്ഷേത്രത്തിൽ മീനമാസത്തിലെ ഭരണിയിൽ തുടങ്ങി പൂയം മഹോത്സവമായി ഏഴു ദിവസമാണ് കൊണ്ടാടുന്നത്. രാത്രി 11.30ന് ഭദ്രകാളിക്ക് വടക്കുപുറത്ത് ഗുരുതി ചടങ്ങുകളോടെയാണ് ഉത്സവം സമാപിക്കുന്നത്.

Follow us on :

More in Related News