Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. വൈദ്യുതി ബോർഡ്.

15 May 2026 11:28 IST

R mohandas

Share News :

ചാത്തന്നൂർ: വൈദ്യുതി മോഷണം ക്രിമിനൽ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം.

വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാൽ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കും. ഇത്തരത്തിൽ തെറ്റ്തിരുത്തുവാൻ ഒരാൾക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെ എസ് ഇ ബിയുടെ സെക്ഷൻ ഓഫീസുകളിലോ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡിൻ്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്പരിൽ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങൾ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിൻ്റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കും.


വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ നൽകുന്നയാൾക്ക് കെ എസ് ഇ ബി പാരിതോഷികം നൽകും. പിഴ തുക പൂർണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കിൽ അവയും തീർപ്പാക്കിയശേഷം കോമ്പൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ 5% അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങൾ കൈമാറുന്ന ആളിൻ്റെ വിശദാംശങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും.

ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോൺ നമ്പർ.

വൈദ്യുതി ഭവൻ, തിരുവനന്തപുരം – 0471 -2444554

തിരുവനന്തപുരം 9446008154, 8155

കൊല്ലം 9446008480, 8481

പത്തനംതിട്ട (തിരുവല്ല) 9446008484, 8485

ആലപ്പുഴ 9496018592, 18623

കോട്ടയം 9446008156, 8157

ഇടുക്കി (വാഴത്തോപ്പ്) 9446008164, 8165

എറണാകുളം 9446008160, 8161

തൃശ്ശൂർ 9446008482, 8483

പാലക്കാട് 9446008162, 8163

മലപ്പുറം 9446008486, 8487

കോഴിക്കോട് 9446008168, 8169

വയനാട് (കൽപ്പറ്റ) 9446008170, 8171

കണ്ണൂർ 9446008488, 8489

കാസർകോട് 9446008172, 8173

കോൾ സെൻ്റർ നം. : 1912, 9496 01 01 01 (കോൾ & വാട്സാപ്)

Follow us on :

More in Related News